വാട്‌സാപ്പിന്റെ ഡെസ്‌ക് ടോപ്പ് ആപ്പിലും ഇനി വീഡിയോ കോള്‍ ചെയ്യാം

0

ഇനി വീഡിയോ കോളും വോയ്‌സ് കോളും വാട്‌സാപ്പിന്റെ ഡെസ്‌ക്ടോപ്പ് ആപ്പില്‍ ചെയ്യാം. എന്നാൽ, ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പില്‍ ലഭ്യമല്ല. താമസിയാതെ തന്നെ ഗ്രൂപ്പ് വോയ്‌സ്‌കോള്‍, ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യവും എത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഡെസ്‌ക് ടോപ്പ് ആപ്പിന് സമാനമായ വാട്‌സാപ്പ് വെബ് ബ്രൗസര്‍ പതിപ്പില്‍ വീഡിയോ, വോയ്‌സ് കോള്‍ സൗകര്യം ഉണ്ടാവില്ല. വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രമേ ഈ സേവനം ലഭ്യമാവുള്ളു. സൂം, ഗൂഗിള്‍ മീറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതിന് പകരം വാട്‌സാപ്പിലൂടെ തന്നെ കോണ്‍ടാക്റ്റിലുള്ളവരുമായി വീഡിയോ കോള്‍ ചെയ്യാന്‍ ഈ സൗകര്യം സഹായകമാവും.

വാട്‌സാപ്പിലൂടെ കോണ്‍ടാക്റ്റിലുള്ളവരുമായി വീഡിയോ കോള്‍ ചെയ്യാന്‍ ഈ സൗകര്യം സഹായകമാവും. വാട്സാപ്പ് വെബ് വോയിസ്, വീഡിയോ കോൾ സംവിധാനം ലഭ്യമായ ഉപയോക്താക്കൾക്ക് പുതുതായി വാട്ട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് ബട്ടണുകൾ ചാറ്റ് ഹെഡിനടുത്തായി കാണാം. വാട്‌സാപ്പ് വെബ്ബിന്റെ സ്ഥിരം ഉപയോക്താക്കളിൽ ഓഫീസ് ജോലികളില്‍ ഏര്‍പ്പെടുന്ന വലിയൊരു വിഭാഗം ഉപയോക്താക്കള്‍ ഉൾപ്പെടുന്നു.