അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ ഞാൻ എന്‍റെ പ്രണയം തുറന്നുപറയുമോ?; വൈറലായി പ്രണയലേഖനം

അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ ഞാൻ എന്‍റെ പ്രണയം തുറന്നുപറയുമോ?; വൈറലായി പ്രണയലേഖനം
rt16

വാഷിങ്ടണ്‍: വിമാനയാത്രക്കിടെ നല്‍കിയ സിക്ക് ബാഗില്‍ ആൻഡ്രിയ  എന്ന യുവതി കുത്തിക്കുറിച്ച ഒരു പ്രണയലേഖനം ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. വിമാനം വൃത്തിയാക്കുന്നതിനിടെ വിമാനക്കമ്പനി ജീവനക്കാരിയാണ് പ്രണയക്കുറിപ്പ് കണ്ടെത്തിയത്. അവര്‍ ഈ കുറിപ്പിന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്തു കൊണ്ട് ആ കാമുകിക്ക് എല്ലാ ആശംസയും നേര്‍ന്നു."ഇത് ആരെങ്കിലും വായിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കൊരു ഹലോ, ഞാന്‍ ആന്‍ഡ്രിയയാണ്, എനിക്ക് 21 വയസുണ്ട്. ഞാന്‍ മിയാമിയില്‍ നിന്ന് വാഷിങ്ടണിലേക്ക് പോവുകയാണ്. ഇങ്ങനെയാണ് ഈ പ്രണയലേഖനം തുടങ്ങുന്നത്. താന്‍ സുഹൃത്തിനോട് പ്രണയം വെളിപ്പെടുത്താനാണ് ഈ യാത്ര പോകുന്നതെന്നും ആന്‍ഡ്രിയ പറയുന്നു. അവനെ വിമാനത്താവളത്തില്‍ കണ്ടുമുട്ടിയാല്‍ തുറന്നു പറയാന്‍ സാധിക്കുമോ എന്ന ആശങ്കയോടെയാണ് ആൻഡ്രിയ ഈ കുറിപ്പെഴുതിയിരിക്കുന്നത്.ഈ കുറിപ്പ് വായിക്കുന്ന വ്യക്തി എനിക്ക് ഓള്‍ ദ ബെസ്റ്റ് പറയണമെന്നും ആൻഡ്രിയ കുറിച്ചിട്ടുണ്ട്.

ബുധനാഴ്ച റെഡിറ്റ് (Reddit) ഷെയര്‍ ചെയ്ത ഈ പ്രണയലേഖനത്തിന്‍റെ  ഉടമയെ തേടുകയാണ് ലോകത്തിലെ എല്ലാ നവ മാധ്യമങ്ങളും. പാസഞ്ചർ ലിസ്റ്റിൽ ആൻഡ്രിയ എന്ന പേരില്ലാത്തതിനാൽ ഇത് ഈ 21 കാരിയുടെ ഓമനപേരാവാം. എന്തായാലും ഇവരുടെ പ്രണയ സാഫല്യത്തിനായി കാത്തിരിക്കുകയാണ് ലോകം മുഴുവനും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ