ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു
rivaba-jadeja

ജാംനഗര്‍: ക്രിക്കറ്റ് താരം രവിന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച്ച ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആര്‍.സി ഫാല്‍ഡുവിന്റേയും എം.പിയായ പൂനംബെന്‍ മാദാമിന്റേയും സാന്നിധ്യത്തിലാണ് റിവാബ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്‌. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമപാണ് റിവാബ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ കര്‍ണി സേനയുടെ വനിതാ വിഭാഗം പ്രസിഡന്റായി റിവാബ സ്ഥാനമേറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റിവാബ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റിവാബ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്