എല്ലാവർക്കും എഐ മതി; വിക്കിപീഡിയയെ ആശ്രയിക്കുന്നത് കുറയുന്നു, സന്ദർശകരുടെ എണ്ണം കുറഞ്ഞു

എല്ലാവർക്കും എഐ മതി; വിക്കിപീഡിയയെ ആശ്രയിക്കുന്നത് കുറയുന്നു, സന്ദർശകരുടെ എണ്ണം കുറഞ്ഞു

വിക്കിപീഡിയയിലെ സന്ദർശകരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. വിക്കിപീഡിയയ്ക്ക് പിന്നിലെ സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹ്യൂമൻ ട്രാഫിക്കിൽ എട്ട് ശതമാനം ഇടിവാണ് എഐ ചാറ്റ് ബോട്ടുകളുടെ വരവോടെ ഉണ്ടായിരിക്കുന്നത്.ചാറ്റ്ജിപിടി, സെർച്ച് എഞ്ചിനുകൾ പോലുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ സന്ദർശകരെ വഴിതിരിച്ചുവിടുന്നതിനും അതിന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയാകുന്നതിനും കാരണമായി എന്ന് സംഘടന കുറ്റപ്പെടുത്തി.

മേയിൽ സന്ദർശകരുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് അൽ​ഗോരിതത്തിൽ മാറ്റം വരുത്തിയെങ്കിലും എഐ ചാറ്റ് ബോട്ടുകൾക്കാണ് ഉയർന്ന ട്രാഫിക് ലഭിച്ചതെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ പറയുന്നു. എഐ ചാറ്റ്ബോട്ടുകളും സെർച്ച് എഞ്ചിനുകളും വിക്കിപീഡിയയിലെ ഉള്ളടക്കം നീക്കം ചെയ്യുകയും ഉപയോക്താക്കൾക്ക് നേരിട്ട് ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഈ ഇടിവിന് കാരണമെന്ന് വിക്കിമീഡിയയിലെ സീനിയർ പ്രൊഡക്റ്റ് ഡയറക്ടർ മാർഷൽ മില്ലർ പറയുന്നു.

എഐ സെർച്ച് എഞ്ചിൻ ഉപയോ​ഗിച്ച് നേരിട്ട് ഉത്തരങ്ങൾ ലഭിക്കുന്നതാണ് വിക്കിപീഡിയയിലേക്കുള്ള ഹ്യൂമൻ‌ ട്രാഫിക് കുറയാൻ കാരണമാകുന്നത്. വിക്കിപീഡിയയെ സംബന്ധിച്ച് അവരുടെ ഭാവിയെ കൂടുതൽ ആശങ്കപ്പെടുത്തുന്ന പ്രവണതയാണിത്. അതിനാൽ‌ വിക്കിപീഡിയയുടെ ഉള്ളടക്കം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമുകൾ വ്യക്തത നൽകണമെന്നും യഥാർത്ഥ ഉറവിട മെറ്റീരിയൽ സന്ദർശിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കണമെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ ആവശ്യപ്പെട്ടുവരികയാണ്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ