വിമാനത്തിന്റെ ജനലുകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍

വിമാനത്തിന്റെ ജാലകങ്ങളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍. ഒരിക്കല്‍ എങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളവര്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ. ആ ചെറിയ ദ്വാരം അത്ര ചില്ലറ കാര്യമല്ലെന്നതാണ് വസ്തുത.

വിമാനത്തിന്റെ ജനലുകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍
flightdoor

വിമാനത്തിന്റെ ജാലകങ്ങളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍. ഒരിക്കല്‍ എങ്കിലും വിമാനയാത്ര നടത്തിയിട്ടുള്ളവര്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ. ആ ചെറിയ ദ്വാരം അത്ര ചില്ലറ കാര്യമല്ലെന്നതാണ് വസ്തുത. വിമാനത്തിലെ ക്യാബിന്‍ പെട്ടെന്ന് മര്‍ദ്ദ വേലിയേറ്റത്തില്‍ തകരാതിരിക്കാനാണ് ഈ സുരക്ഷ. ഡീപ്രഷറൈസ് എന്ന അവസ്ഥ ഒഴിവാക്കാനായി ആണ് ഈ സംഭവം.

വായു മര്‍ദ്ദം നിയന്ത്രിക്കാനായാണ് ജനല്‍ പാളികളിലെ ദ്വാരമെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് വെളിപ്പെടുത്തിയത്. വിമാനം ഉയരത്തില്‍ എത്തി കഴിയുന്നതോടെ പുറത്തെ വായു മര്‍ദ്ദത്തില്‍ വ്യതിയാനം ഉണ്ടാവും. ഇത് നിയന്ത്രിച്ചു വെച്ചിരിക്കുന്ന ക്യാബിനിലെ മര്‍ദ്ദത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഇത് ജനല്‍പാളികളില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാക്കും.

വിമാനത്തിലെ ജനല്‍ ചില്ലുകള്‍ മൂന്ന് പാളികളായി ഉള്ളതാണ്. ഒരു വായു അറ കണക്കെ ഒരല്‍പം സ്ഥലം ഈ നടുക്കത്തെ പാളിയിലുണ്ടാവും. ഈ പാളിയിലാണ് സുഷിരം. ഇതിനെ 'ബ്രീത്തര്‍', 'ബ്ലീഡ്' എന്നാണ് വിളിക്കുക. മറ്റ് രണ്ട് പാളികളിലേയും മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ബ്രീത്തര്‍ സഹായിക്കുന്നു.ഈ ബ്ലീഡ് ഹോള്‍ വിന്‍ഡോസിനെ ഈര്‍പ്പം മൂലമുണ്ടാകുന്ന ഫോഗില്‍ നിന്നും രക്ഷപ്പെടുത്തും.

Read more

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; കാർ പൊട്ടിത്തെറിച്ചു, ഒരു മരണം

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം. മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് ലഭിക്കുന്ന റി

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ച് സ്പോർട്സ് സിറ്റി പണിയും

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചുനീക്കി, അതിവിശാലമായ സൗകര്യങ്ങളോടു കൂടിയ 'സ്പോർട്സ് സിറ്റി' സ്