ദുബായ് : ജീവിതം തന്നെ മാറിമറിയുന്ന 20 മില്യന്‍ ദിര്‍ഹത്തിന്റെ സ്വപ്‍ന സമ്മാനം സ്വന്തമാക്കാന്‍ മഹ്‍സൂസിന്റെ 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ അവസരം ലഭിച്ചത് ഇന്ത്യക്കാരനായ ഒരു മെക്കാനിക്കല്‍ എഞ്ചിനീയര്‍ക്കായിരുന്നു. കുവൈത്തില്‍ പ്രവാസിയായ ഈ ഭാഗ്യവാന്‍, 12, 24, 31, 39, 49 എന്നീ സംഖ്യകള്‍ യോജിച്ചു വന്നതോടെ മഹ്‍സൂസിന്റെ 30-ാമത് മള്‍ട്ടി മില്യനയറായി മാറുകയായിരുന്നു.
മൂന്ന് കുട്ടികളുടെ പിതാവായ 48 വയസുകാരന്‍ ദലിപ് സ്ഥിരമായി മഹ്‍സൂസില്‍ പങ്കെടുത്തുവരികയായിരുന്നുവെങ്കിലും റാഫിള്‍ ഡ്രോയിലെ ഉറപ്പുള്ള സമ്മാനമായ 100,000 ദിര്‍ഹമായിരുന്നു അദ്ദേഹത്തിന്റെ ആകെയുള്ള പ്രതീക്ഷ. അതിനു പകരം 20 മില്യന്‍ ദിര്‍ഹത്തിന്റെ വലിയ സമ്മാനം കൈവരുമെന്നത് അദ്ദേഹത്തിന്റെ വിദൂര സ്വപ്നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല.
“നിമിഷങ്ങള്‍ കൊണ്ട് ആളുകളുടെ ജീവിതത്തില്‍ എക്കാലത്തേക്കുമുള്ള വലിയ മാറ്റങ്ങള്‍ വരുത്തുകയെന്ന മഹ്‍സൂസിന്റെ ആപ്‍തവാക്യം സാക്ഷാത്കരിക്കുന്നതാണ് 102-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ കൈവന്ന ഭാഗ്യത്തിലൂടെ നാം കണ്ടതെന്ന്”, മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറ്റേററായ ഈവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി പറഞ്ഞു. ദലിപിന്റെ വിജയം ആഘോഷിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പ്രത്യേക ഓഫറിന്റെ ഭാഗമായാണ് 10 മില്യന്‍ ദിര്‍ഹത്തിന് പകരം ഇക്കുറി 20 മില്യന്‍ ദിര്‍ഹം ഒന്നാം സമ്മാനമായി സ്വന്തമാക്കാന്‍ വിജയികള്‍ക്ക് അവസരമൊരുക്കിയത്. ഈ ഓഫര്‍ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ആ സമ്മാനത്തിന് അവകാശികളെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”. “അതിര്‍ത്തികള്‍ കടന്നും മഹ്‍സൂസ് ജനങ്ങള്‍ക്ക് പ്രിയങ്കരമായി മാറിയെന്നതിന്റെ തെളിവ് കൂടിയാണ് ഈ വിജയം.