ഹാഷിഷുമായി യുവതി വിമാനത്താവളത്തിൽ പിടിയിൽ

Share

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി.

ചൊവ്വാഴ്ച രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്‌റൈനിലേക്ക്‌ പോകാനെത്തിയതാണിവർ. ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. വിഭാഗമാണ് മയക്കുമരുന്ന് കണ്ടെ ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ഹാളില്‍ പരിശോധനയ്ക്കിടെ സംശയം തോന്നിയ സിഐഎസ്എഫ് പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസും സിഐഎസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ പക്കല്‍ ഹാഷിഷ് ഓയിലാണെന്ന് കണ്ടെത്തിയത്. പിന്നീട് പോലിസ് യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

എസ്എച്ച്ഒ പി ശശികുമാര്‍, എസ്‌ഐ സി പി ബിനോയി, എഎസ്‌ഐ ബിജേഷ്, സിപിഒ മാരായ പി വി ജോസഫ്, രശ്മി പി കൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളപരിസരങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ ആളുകളില്‍ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു