റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് സംശയം

റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് സംശയം
uma-prasannan.jpg.image.845.440

കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കേരളാപുരം സ്വദേശി ഉമാ പ്രസന്നനാണ് (32) മരിച്ചത്. ഡിസംബർ 29 മുതൽ യുവതിയെ കാണാതായിരുന്നു. രാവിലെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍നിന്നു ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് ഉമാ പ്രസന്നന്റെ മൃതദേഹം കണ്ടെത്തിയത്.

കഴുത്തിലും ചെവിക്കു പിന്നിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ചില വസ്ത്രഭാഗങ്ങൾ മാത്രമാണു മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നത്. യുവതിയെ കാണാനില്ലെന്നു കുടുംബം കുണ്ടറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊല്ലം ബീച്ചില്‍ ഉമയെത്തിയെന്നു പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റു തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കെട്ടിടത്തിനു പിന്നിലുള്ള കിണറ്റില്‍ സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണു നാട്ടുകാരുടെ ആരോപണം. ലോട്ടറിയും സൗന്ദര്യ വര്‍ധക വസ്തുകളും വില്‍ക്കുന്നതായിരുന്നു ഉമയുടെ ജോലി. ബീച്ചില്‍നിന്നു കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. ഭർത്താവ് ബിജു 3 വർഷം മുൻപ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള 2 പെൺമക്കളുണ്ട്. മൃതദേഹം സംസ്കരിച്ചു. അധികം ബലപ്രയോഗം നടന്നിട്ടില്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

Read more

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കാൻ ഇന്ത്യ

പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേ പരിഗണിക്കുന്നു. ഊട്ടി, ഡാർജലിങ്, കാൽക്ക-ഷി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ, പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരു

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ പാടില്ല; ഉറപ്പു നല്‍കിയാല്‍ നിരാഹാരം അവസാനിപ്പിക്കാം: വാങ്ചുക്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: പ്രതികരണവുമായി ജോജു ജോർജ്

വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം: പ്രതികരണവുമായി ജോജു ജോർജ്

ഡൽഹി ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു ജോർജ്. ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്