രണ്ട് യോനിയും രണ്ട് ഗര്‍ഭപാത്രവുമായി യുവതി; ഇത് അപൂർവങ്ങളിൽ അപൂർവം

Share

ഷിഗണ്‍ സ്വദേശിയായ സ്കൂള്‍ അധ്യാപികയുടെ സ്കാനിംഗിലെ വിവരങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. ഗര്‍ഭിണിയായി പത്താം ആഴ്ചയിലെ അള്‍ട്രാസൗണ്ട് സ്കാനിംഗിലാണ് ഇരുത്തിയേഴുകാരിയായ ബെഥനിക്ക്  രണ്ട് യോനികളും രണ്ട് ഗര്‍ഭപാത്രവും അപൂര്‍വ്വശരീരാവസ്ഥയാണെന്ന് തിരിച്ചറിയുന്നത്.

ഗര്‍ഭിണിയായപ്പോള്‍ ബെഥനി അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.  ഡോക്ടര്‍ വിവരം പറഞ്ഞപ്പോള്‍ യുവതിയും അമ്പരന്നു. രണ്ട് യോനിയും ഗര്‍ഭപാത്രവുമുള്ള വിവരം ഇത്രകാലത്തിനിടയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നത് എങ്ങനെയാണെന്നാണ് യുവതി ചോദിക്കുന്നത്. ഈ അവസ്ഥ കണ്ടെത്തി ഏറെ വൈകാതെ തന്നെ ബെഥനിയുടെ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. ഇതോടെയാണ് ഇതിനേക്കുറിച്ച് വിശദമായി ബെഥനി പഠിക്കുന്നത്.

ചില സമയങ്ങളില്‍ ഒരുമാസം തന്നെ രണ്ട് തവണ ആര്‍ത്തവും വന്നിരുന്നുവെങ്കിലും ഇത്തരമൊരു അസ്ഥ കാരണമായിരിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബെഥനി പറയുന്നു. ആര്‍ത്തവ ദിനങ്ങളില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും അതെല്ലാം സാധാരണമായിരിക്കുമെന്നായിരുന്നു ബെഥനി കരുതിയിരുന്നത്. ബെഥനിയുടേതിന് സമാനമായ ശരീരഘടന മറ്റാര്‍ക്കും കണ്ടിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നത് ഏറെ ക്ലേശകരമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

പക്ഷേ അപൂര്‍വ്വ അവസ്ഥയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ ബെഥനിയും ഭര്‍ത്താവും തയ്യാറായിരുന്നില്ല. വിവിധ ആശുപത്രികളിലെത്തി പരിശോധിച്ചു. ഡോക്ടര്‍മാരുടെ വിലയിരുത്തിലുകള്‍ എല്ലാം തന്നെ സമാന രീതിയില്‍ ആയിരുന്നു.

എന്നാൽ വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ചുകൊണ്ട്  അപൂര്‍വ്വ അവസ്ഥ കണ്ടെത്തിയതിന് ഒരു വര്‍ഷം പിന്നിട്ടതോടെ ബെഥനി ഗര്‍ഭിണിയായി. ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഇത്തരം അവസ്ഥകളേക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തില്‍ സജീവമാണ് ബെഥനിയിപ്പോള്‍. മിഷിഗണിലെ അല്‍ പാര്‍ക്കിലാണ് ബെഥനി താമസിക്കുന്നത്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി