ഇരട്ട ഗര്‍ഭപാത്രമുള്ള യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

Share

ഹൈദരാബാദ്: ഇരട്ട ഗര്‍ഭപാത്രമുള്ള 19കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹൈദരാബാദിലൈ എപി പ്രകാശം ജില്ലയിലെ കരിംനഗര്‍ സ്വദേശിനിക്കാണ്  അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇരട്ട ഗര്‍ഭപാത്രം എന്ന അവസ്ഥ ഉള്ളത്.

കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥശിശുവിനെ വഹിക്കുന്ന ഗര്‍ഭപാത്രം യുവതിയുടെ മറ്റേ ഗര്‍ഭപാത്രത്തിലുണ്ടാക്കിയ സമ്മര്‍ദ്ദം മൂലം യുവതിക്ക് ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതേ തുടര്‍ന്ന് യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ശസ്ത്രക്രിയ നടത്താനായി രണ്ട് ലക്ഷം രൂപയാണ് ആശുപത്രി ആവശ്യപ്പെട്ടത്. എന്നാല്‍  ദിവസവേതനത്തിന് ജോലി ചെയ്യുന്ന യുവതിയുടെ കുടുംബത്തിന് ഈ തുക കണ്ടെത്താനായില്ല.

യുവതിയുടെ അവസ്ഥ ആരോഗ്യമന്ത്രി ഈതാല രാജേന്ദറിന്റെ ശ്രദ്ധയില്‍ പെട്ടു. മന്ത്രി ഹുസുരാബാദ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച നടത്തിയ രണ്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ