ഇരട്ട ഗര്‍ഭപാത്രം, രണ്ടിലും ഇരട്ടക്കുട്ടികള്‍; ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

0

ലണ്ടന്‍: ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള ഇരുപത്തെട്ടുകാരിക്ക് ഓരോ ഗര്‍ഭപാത്രത്തിലും ഇരട്ടക്കുട്ടികള്‍ വളരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ളതാണ് ഇതെന്ന്‌ ഡോക്ടർമാർ വിലയിരുത്തുന്നു. എസെക്സിലെ ബ്രെയിൻട്രീയിൽ താമസിക്കുന്ന കെല്ലി ഫെയർഹസ്റ്റിനാണ് അപൂർവങ്ങളിൽ അപൂർവമായ ഈ ഗർഭധാരണം സംഭവിച്ചത്.

ഗര്‍ഭിണിയായി 12 ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ നടത്തിയ സ്‌കാനിംഗിലാണ് ഇരട്ട ഗര്‍ഭപാത്രങ്ങളുള്ള കാര്യം കെല്ലി അറിഞ്ഞത്. തന്നെയുമല്ല ഓരോ ഗര്‍ഭപാത്രത്തിലും ഇരട്ടക്കുട്ടികള്‍ വളരുന്ന വാര്‍ത്തയും താമസിയാതെ കെല്ലി അറിഞ്ഞു.

കെല്ലിക്ക് മൂന്നും നാലും വയസുളള രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്. ‘രണ്ടാമത്തെ കുട്ടി ഉണ്ടായ സമയത്ത് എനിക്ക് ബൈകോര്‍ണ്യൂവെറ്റ് യൂട്രസ് ഉണ്ടാകാമെന്ന് അവര്‍ പറഞ്ഞിരുന്നു. അതായത് പൂര്‍ണമായി രൂപപ്പെടാത്ത ഒന്ന്. എന്നാല്‍ ഇത്തവണ സ്‌കാനിംഗിനായി പോയപ്പോഴാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നത്. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.’ കെല്ലി പറഞ്ഞു. കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. കുഞ്ഞുങ്ങളെ സിസേറിയനിലൂടെ പുറത്തെടുക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.