വനിതാ മതില്‍ സമാനതകൾ ഇല്ലാത്ത സ്ത്രീ മുന്നേറ്റം; മുഖ്യ മന്ത്രി

വനിതാ മതില്‍ സമാനതകൾ ഇല്ലാത്ത സ്ത്രീ മുന്നേറ്റം; മുഖ്യ മന്ത്രി
PinarayiWomensWall

തിരുവനന്തപുരം: വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ.കൃത്യം ഒരു മാസം കൊണ്ടാണ് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തിയത്.കരുത്തുറ്റ  ഒരു സ്ത്രീമുന്നേറ്റമാക്കുന്നതിനു പിന്തുണ നല്‍കിയ
 എല്ലാ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അഭിനന്ദിക്കുന്നതായി മുഖ്യ മന്ത്രി അറിയിച്ചു.
സത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാനും ലിംഗനീതി നിഷേധിക്കാനുളള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോത്ഥാന മൂല്യങ്ങളും സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാ മതില്‍. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ സ്ത്രീസമൂഹം ഒന്നാകെ വനിതാമതിലിനൊപ്പം നിന്നു. എതിര്‍പ്പുകളെയും അപവാദങ്ങളെയും അവഗണിച്ചു വനിതാമതിലില്‍ അണിചേര്‍ന്ന സ്ത്രീ സമൂഹം കേരളത്തിന്‍റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും