ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഗർഭാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് (ഡിഎം) എന്‍ഡോമെട്രിയല്‍ കാന്‍സറിന്റെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആര്‍ ചൂണ്ടികാണിക്കുന്നു.
ഇന്നത്തെ കാലത്ത് ആളുകൾ അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് പ്രമേഹം. ക്ഷീണം അനുഭവപ്പെടുക, പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക എന്നിവ പ്രമേഹത്തിൻ്റെ ലക്ഷണങ്ങളാണ്. മധ്യവയസ്കരും പ്രായമായവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) വ്യക്തമാക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഗർഭാശയ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലെന്ന് ഐസിഎംആർ സൂചിപ്പിക്കുന്നു.
ടൈപ്പ് 2 പ്രമേഹമുള്ള സ്ത്രീകൾക്ക് ഗർഭാശയ ക്യാൻസറിൻ്റെ ഒരു രൂപമായ എൻഡോമെട്രിയൽ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം സൂചിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ കാരണമാകുന്ന ഡയബറ്റിസ് മെലിറ്റസ് (ഡിഎം) എൻഡോമെട്രിയൽ കാൻസറിന്റെ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് ഐസിഎംആർ ചൂണ്ടികാണിക്കുന്നു.
‘ പ്രമേഹത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗർഭാശയത്തിലെ ക്യാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുമെന്ന് പഠനം കണ്ടെത്തി. പ്രമേഹത്തിൻ്റെ പ്രാഥമിക കാരണങ്ങളിലൊന്ന് അമിതവണ്ണമാണെന്നും അമിതഭാരം ഹോർമോണുകളുടെ ഉൽപാദന പ്രക്രിയയെ ബാധിക്കുമെന്നും ഇത് ഉയർന്ന ഇൻസുലിൻ നിലയിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ പലപ്പോഴും ഗർഭാശയത്തിലെ അനിയന്ത്രിതമായ കോശ വളർച്ചയ്ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും ക്യാൻസറായി മാറാം…’ – ദില്ലിയിലെ സികെ ബിർള ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. രാജീവ് ഗുപ്ത പറഞ്ഞു.
പ്രമേഹം മൂലം പലപ്പോഴും രോഗപ്രതിരോധ ശേഷി കുറയുന്നു. ഈ ദുർബലമായ പ്രതിരോധശേഷിയും കോശങ്ങളുടെ അസാധാരണ വളർച്ചയും ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പ്രായമാകൽ, പുകവലി, മദ്യപാനം എന്നിവയാണ് ക്യാൻസർ കോശങ്ങളുടെ വർദ്ധനവിന് കാരണമാകുന്ന മറ്റ് ഘടകങ്ങളെന്നും ഡോ. രാജീവ് പറഞ്ഞു.
ക്യാൻസർ സാധ്യത തടയാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് വളരെ പ്രധാനമാണെന്ന് ദില്ലിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ കൺസൾട്ടൻ്റ് ഡോ പ്രിയങ്ക സുഹാഗ് പറയുന്നു.