ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓണപ്പൊട്ടൻ വണ്ടർലയിൽ

0

കൊച്ചി; ഓണക്കാലത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓണപ്പൊട്ടനുമായി വണ്ടര്‍ലാ കൊച്ചി. ഓണപ്പൊട്ടന്റെ 25 അടി ഉയരത്തിലുളള രൂപമാണ് ഈ ഓണക്കാലത്ത് വണ്ടര്‍ലായിലെത്തുന്നവരെ സ്വീകരിക്കുക. അത്തത്തിന് വണ്ടര്‍ലാ പാര്‍ക്കില്‍ വെച്ച് പാർക്ക്‌ ഹെഡ് എം.എ . രവികുമാറിന്റെ സാന്നിധ്യത്തിൽ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍ ഓണപ്പൊട്ടന്റെ രൂപം അനാച്ഛാദനം ചെയ്തു . സെപ്തംബര്‍ 3 മുതൽ 11 വരെ നീളുന്ന വണ്ടർലായിലെ ഓണാഘോഷങ്ങൾക്ക് ഓണപ്പൊട്ടന്‍ പകിട്ടേകും.

വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യ രൂപമായ ഓണപ്പൊട്ടന്‍ മധ്യ കേരളത്തിനും തെക്കന്‍ കേരളത്തിനും അത്ര പരിചിതമല്ല. ഓണവുമായി ബന്ധപ്പെട്ട എല്ലാ ഐതീഹ്യങ്ങളും ആഘോഷ രീതികളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വണ്ടര്‍ലാ ഓണപ്പൊട്ടന്റെ രൂപം അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് 25 അടി ഉയരമുള്ള ഈ ഓണപ്പൊട്ടനെ നിര്‍മിച്ചിരിക്കുന്നത്. വണ്ടര്‍ലായിലെ റൈഡുകള്‍ നിര്‍മിച്ചപ്പോള്‍ ബാക്കിയായ കമ്പികളും മറ്റ് വസ്തുക്കളുമെല്ലാം ഉപയോഗിച്ചാണ് ഓണപ്പൊട്ടന്റെ ശരീരം രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

”ഓണപ്പൊട്ടനെ പോലെ കേരളത്തിലുടനീളം പ്രശസ്തമല്ലാത്ത ഓണ രൂപങ്ങളും ആഘോഷങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനാണ് വണ്ടര്‍ലാ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം നിര്‍മാണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഓണപൊട്ടാനുള്ള ബഹുമതി ‘ബെസ്റ്റ് ഓഫ് ഇന്ത്യ’ റെക്കോർഡിൽ നിന്നും വണ്ടർലായ്ക് ലഭിച്ചത് വലിയ ഒരു അംഗീകാരമാണ് . ഇത്തരത്തില്‍ വേറിട്ട ഓണാഘോഷങ്ങളാണ് വണ്ടര്‍ലാ കൊച്ചി ചിട്ടപ്പെടുത്തിയിട്ടിരിക്കുന്നത്”, മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിളളി പറയുന്നു.

25 അടി ഉയരത്തിലുളള ഈ രൂപം കോട്ടയം കാരാപ്പുഴ സ്വദേശിയായ ഷാജി വാസന്റെ നേതൃത്വത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് കലാകാരന്മാര്‍ ചേര്‍ന്ന് 30 ദിവസം കൊണ്ടാണ് ഓണപ്പൊട്ടന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തഴപ്പായയും കുട്ടകളും കമ്പികളും തുണികളും പനനാരുകളും പനയോലയുമാണ് ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തുക്കള്‍. കൃത്രിമ നിറങ്ങള്‍ക്ക് പകരം മഞ്ഞള്‍പ്പൊടിയും കുങ്കുമവുമാണ് നിറം നല്‍കാൻ ഉപയോഗിച്ചത്. മഴക്കാലമായതിനാല്‍ പ്രകൃതിദത്ത പശ പോലും ഉപയോഗിക്കാതെ കമ്പികള്‍ കൂട്ടിക്കെട്ടി ഉറപ്പിച്ചാണ് നിര്‍മാണം