ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ

Share

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്.

2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോ​ഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.

Read more

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ