ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം
ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
ഐസ് ലൻഡിനെതിരെ നൈജീരിയക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്.
49ാം മിനിറ്റിലായിരുന്നു മൂസയുടെ ആദ്യ ഗോൾ. കോർണർ കിക്കിൽ നിന്നും ലഭിച്ച പന്ത് കാല് കൊണ്ട് നിയന്ത്രിച്ച് വലക്കകത്താക്കുകയായിരുന്നു മൂസ. ഈ ലോകകപ്പിലെ മികച്ച ഗോളുകളിലൊന്നാണ് ഇത്. 75-ാം മിനിറ്റിൽ ജോസിയ ഒമേരുവോയുടെ പാസ് സ്വീകരിച്ച് മൂസയുടെ മികച്ച ഫിനിഷിംഗ്. അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. മത്സരത്തിലെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. മൂസയുടെ ലോകകപ്പിലെ നാലാമത്തെ ഗോളാണ് ഇത്. ബ്രസീൽ ലോകകപ്പിൽ അർജന്റീനക്കെതിരെ രണ്ട് ഗോളുകൾ മൂസ സ്കോർ ചെയ്തിരുന്നു. ആദ്യ കളിയിൽ ക്രൊയേഷ്യയോട് 2-0ത്തിന് പരാജയപ്പെട്ട നൈജീരിയക്ക് നിലനിൽപിന് വിജയമോ ചുരുങ്ങിയത് സമനിലയെങ്കിലുമോ വേണമായിരുന്നു.ജോസിയ ഒമേരുവോയുടെ പാസ് സ്വീകരിച്ച് മൂസയുടെ മികച്ച ഫിനിഷിങ്.