ഒറ്റനിമിഷത്തെ പിഴവ്; അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം

ഒറ്റനിമിഷത്തെ പിഴവ്. പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ അവരുടെ ഒറ്റനിമിഷത്തെ പിഴവിൽനിന്ന് നേടിയ ഗോളിൽ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കിൽനിന്നെത്തിയ പന്തിന് തലവച്ച ഹോസെ ജിമെനെസിന്റെ ബുള്ളറ്റ് ഹെഡറാണ് യുറഗ്

ഒറ്റനിമിഷത്തെ പിഴവ്; അവസാന നിമിഷ ഗോളില്‍ ഈജിപ്തിനെതിരെ ഉറുഗ്വേയ്ക്ക് ജയം
latest1

ഒറ്റനിമിഷത്തെ പിഴവ്. പോരാട്ടവീര്യത്തിന്റെ നിറരൂപമായി നിറഞ്ഞുനിന്ന ഈജിപ്തിനെ അവരുടെ ഒറ്റനിമിഷത്തെ പിഴവിൽനിന്ന് നേടിയ ഗോളിൽ പിന്തള്ളി യുറഗ്വായ്ക്ക് വിലപ്പെട്ട മൂന്നു പോയിന്റ്. മൽസരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ ഫ്രീക്കിൽനിന്നെത്തിയ പന്തിന് തലവച്ച ഹോസെ ജിമെനെസിന്റെ ബുള്ളറ്റ് ഹെഡറാണ് യുറഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.

ഈജിപ്ത് ബോക്‌സിന് വലതുവശത്ത് ഉറുഗ്വേയ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ആ ഗോള്‍, ഗോള്‍വല ചലിപ്പിച്ചത്. അവസാന നിമിഷം വരെ പൊരുതി നിന്ന ഈജിപ്തിനിത് അപ്രതീക്ഷിത തോല്‍വിയാണ് സമ്മാനിച്ചത്.ലൂയി സ്വാരസും എഡിസൻ കവാനിയും ഉൾപ്പെട്ട സൂപ്പർതാര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ട ഈജിപ്തിന് സമ്പൂർണ നിരാശ സമ്മാനിക്കുന്നതാണ് മൽസരഫലം. സൂപ്പർതാരം മുഹമ്മദ് സലായെ കൂടാതെ ഇറങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്ത ഈജിപ്തിന് 88–ാം മിനിറ്റിൽ വഴങ്ങിയ ഫ്രീകിക്കാണ് തിരിച്ചടിയായത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്