കൊവിഡ് 19 വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. 121 രാജ്യങ്ങളിൽ വൈറസ് പടർന്നതോടെയാണ് ഈ പ്രഖ്യാപനം. ഡബ്ല്യു.എച്ച്.ഒ.യുടെ അധ്യക്ഷൻ ടെേഡ്രാസ് അഥനോം ഗബ്രീസീയൂസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ലോകത്ത് മുഴുവനായി ഇതിനോടം 4300 ആളുകളാണ് കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചത്. നിലവില്‍ 119,700 ഓളം പേര്‍ക്ക് കോവിഡ് 19 ബാധിച്ചതായാണ് കണക്ക്. എല്ലാരാജ്യങ്ങളുംതന്നെ ഇപ്പോൾ കൊറോണയുടെ ഭീഷണി നേരിടുന്നുണ്ടെന്നും ഗബ്രീസീയൂസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് മഹാമാരിയായി പ്രഖ്യാപിച്ചത്. പുതിയൊരു വൈറസ് ഉണ്ടാകുകയും അത് ലോകംമുഴുവൻ പടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന അത് മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് കൊവിഡ് 19 ഏറ്റവും കൂടുതല്‍ വ്യാപിച്ചത്. 617 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 മൂലം മരിച്ചത്. കോളറ, എബോള, പ്ലേഗ്, സിക, തുടങ്ങിയവയാണ് ലോകാരോഗ്യസംഘടന ഇതിനുമുന്പ് മഹാമാരിയായി പ്രഖ്യാപിച്ചവയിൽ ചിലത്. 2009ല്‍ എച്ച് 1 എന്‍ 1 പനിയാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി ഏറ്റവും അവസാനം പ്രഖ്യാപിച്ചത്.