ടോയ്‌ലെറ്റ് വൃത്തിയാക്കാനും ഇനി റോബോട്ട്

ടോയ്‌ലെറ്റ് വൃത്തിയാക്കാനും ഇനി റോബോട്ട്
8878212-6622577-image-a-10_1548236615003

ലണ്ടന്‍: ടോയ്‌ലറ്റ്  വൃത്തിയാക്കാനും ഇനി മുതൽ റോബോർട്ട്. ആഴ്ചയില്‍ മൂന്ന് ടോയ്‍ലെറ്റുകൾ. വീതം മൂന്ന് വര്‍ഷത്തോളം ഉപയോഗിച്ച് നോക്കി പരീക്ഷിച്ചതിന് ശേഷമാണ് റോബോട്ടിനെ കമ്പനി വില്‍പനയ്ക്കെത്തിച്ചിരിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കൾ  പറയുന്നത്. ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ടിനെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ആമസോണിലാണ്.

500 ഡോളറാണ് അതായത്  46541 രൂപയാണ്  ഇതിന് വില. മൂന്ന് കിലോഗ്രാം ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ടിന്‍റെ ഭാരം. റീച്ചാര്‍ജബിള്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഉൾവശം വാട്ടർ പ്രൂഫാണ്.ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.വാട്ടര്‍ ക്ലോസറ്റിന്റെ റിമ്മിന് മുകളിലും റിമ്മിനടിയിലും ടോയ്‌ലറ്റ് ബൗളിനുള്ളിലും കുഴലിനുള്ളിലുമെല്ലാം ഈ റോബോട്ട് വൃത്തിയാക്കും.

വലിപ്പം കുറഞ്ഞ വാട്ടര്‍ ക്ലോസറ്റുകളിലും ഈ റോബോട്ടിനെ ഉപയോഗിക്കാം. ക്ലോസറ്റിനുള്ളില്‍ ഇറക്കിവെച്ചാണ് ഇത് ഉപയോഗിക്കുന്നത്. ഇത് ക്ലോസെറ്റിന്റെ മുക്കിലും മൂലയിലും ചെന്ന് വൃത്തിയാക്കുന്നു.വലിയ ക്ലോസറ്റുകളില്‍ മാത്രമേ ഇതിന്റെ ബ്രഷിന് എല്ലായിടത്തും ചെന്നെത്താന്‍ പറ്റുകയുള്ളു . തിരിയാത്ത ബ്രഷുകളാണിതിനുള്ളതെന്നും വെള്ളവും അഴുക്കും തെറിക്കില്ലെന്നും ഗിഡ്ഡല്‍ പറയുന്നു

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്