കനവ് സ്ഥാപക ഷേര്‍ളി മേരി ജോസഫ് അന്തരിച്ചു

Share

നടവയല്‍: കനവ് സ്ഥാപകയും വിദ്യാഭാസ, സാസ്‌കാരിക പ്രവര്‍ത്തകയുമായ കൊച്ചുപൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (62) അന്തരിച്ചു. ആദിവാസി കുട്ടികള്‍ക്കായി 1994-ല്‍ നടവയലിനടുത്ത് ചീങ്ങോട് കെ.ജെ. ബേബിയ്‌ക്കൊപ്പം സ്ഥാപിച്ച കനവ് ബദല്‍ വിദ്യാകേന്ദ്രത്തിന്റെ നെടുംതൂണായിരുന്നു ഷേര്‍ളി.

എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.ജെ. ബേബിയാണ് ഭര്‍ത്താവ്. ആദിവാസി പിന്നാക്കവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു ഷേര്‍ളി. പുല്പള്ളി പഴശ്ശിരാജാ കോളേജ് അധ്യാപികയായിരുന്ന ഷേര്‍ളി ജോലിയില്‍നിന്ന് സ്വയം വിരമിച്ചാണ് കനവിന്റെ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങിയത്.

കനവ് ബദല്‍ വിദ്യാഗുരു കുലത്തിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി മുഴുവന്‍സമയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയായിരുന്നു. നാട്ടുഗദ്ദിക ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പേര്യ ബൊട്ടാണിക്കല്‍ സാങ്ച്വറിയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്. മക്കള്‍: ശാന്തിപ്രിയ, ഗീതി പ്രിയ. മരുമകന്‍: സുനില്‍കുമാര്‍ (ബാലുശ്ശേരി). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11-ന് പേര്യയില്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ