![barish-1657444334](https://i0.wp.com/www.pravasiexpress.com/wp-content/uploads/2022/08/barish-1657444334.jpg?resize=696%2C391&ssl=1)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ് മുതല്‍ മലപ്പുറം വരെയുള്ള വടക്കന്‍ ജില്ലകളിലും തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്.
തീരമേഖലയിലാകും കൂടുതല്‍ മഴ ലഭിക്കുക. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സജീവമായ കാലാവര്‍ഷക്കാറ്റുകളാണ് മഴ ശക്തമാകാന്‍ പ്രധാന കാരണം.
നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് നിലവില്‍ കലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.