കൊവിഡിനെതിരെ യോഗ കവചമാകുമെന്ന് പ്രധാനമന്ത്രി

Share

ന്യൂഡല്‍ഹി: ഇന്ന് ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍, കൊവിഡിനെതിരെ യോഗ കവചമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത്തവണ അന്താരാഷ്ട്ര യോഗദിനം ഓണ്‍ലൈനായിട്ടാണ് ആചരിക്കുന്നത്.

ഇന്ന് രാവിലെ ആറരയ്ക്കാണ് അന്താരാഷ്ട്ര യോഗ ദിന പരിപാടിയെ പ്രധാനമന്ത്രി അഭി സംബോധന ചെയ്തത്. കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്തി നല്‍കി. കോവിഡ് ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറി. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു. മഹാമാരിക്കെതിരെ ആളുകള്‍ക്ക് പോരാടണമെന്ന വിശ്വാസം ഇത് പകര്‍ന്നു. വൈറസിനെതിരായ പോരാട്ടത്തില്‍ ഒരു മാര്‍ഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്‌സൈറ്റ് തീം. പലമാനസിക പ്രശ്‌നങ്ങള്‍ക്കും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമാണ് യോഗയെന്ന് തെളിഞ്ഞിട്ടുള്ളതാണ്. കൊവിഡ് കാലത്ത് യോഗ പരിശീലിക്കാന്‍ ഉത്തമ സമയമാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ