നടുറോഡിൽ പണം വാരിയെറിഞ്ഞ് യുട്യൂബർ; വൻ ഗതാഗതക്കുരുക്ക്

Share

ഹൈദരാബാദ്: ഹൈദരാബാദിലെ തിരക്കേറിയ റോഡിൽ പണം വാരിയെറിഞ്ഞ് യുട്യൂബർ. പവർ ഹർഷ എന്ന യു ട്യൂബറാണ് കുകാട്ട്പള്ളിയിലെ റോഡിൽ പണം വാരിയെറിഞ്ഞത്. ഇതേ തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കും കൂട്ടത്തല്ലുമുണ്ടായി. വിഡിയോ പുറത്തു വന്നതിനു പിന്നാലെ ഇയാൾക്കെതിരേ വിമർശനം ശക്തമാകുകയാണ്.

ബൈക്കിൽ എത്തിയ യുട്യൂബർ അപ്രതീക്ഷിതമായി പണം വാരിയെറിയുകയായിരുന്നു. പണം കണ്ടതോടെ ഓട്ടോറിക്ഷകളും ബൈക്കുകളും നടു റോഡിൽ നിർത്തി പണം ശേഖരിക്കാൻ തുടങ്ങി. കാൽനടയാത്രക്കാരും കൂടിയതോടെ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

വിഡിയോക്ക് ഒടുവിൽ ഇത്തരം വിഡിയോ ഇനിയും തുടരുമെന്നും പവർ ഹർഷ സൂചിപ്പിക്കുന്നുണ്ട്. താനെത്ര രൂപയാണ് വാരിയെറിഞ്ഞതെന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനവും ഇയാൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് ഇതു വരെ കേസെടുത്തിട്ടില്ല.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ