യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍

യുവ വ്യവസായി ഖത്തറില്‍ മരിച്ച നിലയില്‍
qatar-obit-nabeel_710x400xt

ദോഹ: മലയാളിയായ യുവ ബിസിനസുകാരന്‍ ഖത്തറില്‍ മരിച്ചു. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ഷംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നെബീലിനെയാണ് (29) ഖത്തറിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി ഖത്തറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നെബീല്‍.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസ സ്ഥലത്ത് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭാര്യ - നസീഹ. സഹോദരന്‍ - നൗഫല്‍.

Read more

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും . ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെ

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ജെറുസലേം: ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്. ഹൈഫയിലെ വാദി അല്‍ നിസ്‌നാസ് പരിസരത്താണ് സംഭവം