തിരുവാരൂര്‍∙ ബൈക്കില്‍ യുവതിക്കു ലിഫ്റ്റ് കൊടുത്തതിനു തൊട്ടുപിറകെ യുവാവിനെ ഒരുസംഘം നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരെന്ന സ്ഥലത്തെ കുമരേശനെന്ന പൊതുപ്രവര്‍ത്തകനാണ് ദാരുണമായി കൊല്ലപ്പെത്.
മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണ് കൊലയ്ക്കു കാരണമെന്നാണു സൂചന. കാട്ടൂര്‍ അകതിയെന്നൂരിലെ പൊതുപ്രവര്‍ത്തകനായിരുന്നു കുമരേശന്‍. കഴിഞ്ഞ ദിവസം വൈകിട്ടു കാണൂരെന്ന സ്ഥലത്തെ ഭാര്യവീട്ടിലേക്കു പോകുന്നതിനിടെയാണ് ആറംഗ സംഘം ഇരുചക്രവാഹനങ്ങളിലെത്തി വെട്ടിക്കൊന്നത്.
യാത്രക്കിടെ കൈകാണിച്ച യുവതിയ്ക്കു കുമരേശന്‍ ബൈക്കില്‍ ലിഫ്റ്റ് നല്‍കിയിരുന്നു. തൊട്ടുപിറകെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ യുവതിക്കും വെട്ടേറ്റു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേ സമയം, കുമരേശന്റെ മരണവിവരം അറിഞ്ഞു നാട്ടുകാര്‍ തിരുവാരൂര്‍–കുംഭകോണം ഹൈവേ ഉപരോധിച്ചു. പ്രദേശത്തെ മദ്യക്കടയ്ക്കെതിരെ നാട്ടുകാരെ കൂട്ടി സമരം ചെയ്തതാണു കൊലയ്ക്കു കാരണമെന്നാണു ആരോപണം.
മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശിക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിറകിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരാഴ്ച മുന്‍പ് തിരുവാരൂരിലെ രാഷ്ട്രീയപ്രവര്‍ത്തകനെ സമാന രീതിയില്‍ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.