കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,വയനാട് തുടങ്ങി വിവിധ ജില്ലകളില്‍ യൂത്ത് ലീഗ്, യുവമോമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
പൊലീസ് അഞ്ചിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. സമരത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡടക്കം പ്രയോഗിച്ചത്. പിന്നീട് എംകെ മുനീറെത്തി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മുമുന്‍വിധിയോടെയാണ് പോലീസ് പ്രവര്‍ത്തകരെ നേരിട്ടതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോലീസിന് ബാരിക്കേഡിനു മുകളില്‍ കയറിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തി. ണ്ണൂരിൽ പൊലീസ് ജലപീരങ്കിയും, ഗ്രനേഡും ഉപയോഗിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് സമരത്തിനിടയിലും സംഘർഷമുണ്ടായി. മന്ത്രി ഇ പി ജയരാജൻ്റെ വാഹനം സമരക്കാർ തടഞ്ഞു. കൊവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്.