പത്തനംതിട്ട: ആഗോള സിറിയൻ ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ,മലേഷ്യ രാജ്യങ്ങളിലെ പള്ളികളുടെ ചുമതല യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്കു നൽകി.
പരിശുദ്ധ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനാണ് ഇതു സംബന്ധിച്ച കല്പന നൽകിയത്. നിലവിൽ തുമ്പമൺ ഭദ്രാസനത്തിന്റെയും അയർലൻഡിന്റെയും ചുമതല വഹിക്കുകയാണ്.
യാക്കോബായ സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ചുമതലയ്ക്കൊപ്പമാണു വിദേശ രാജ്യങ്ങളിലെ പള്ളികളുടെയും ചുമതല നൽകിയിട്ടുള്ളത്. അയർലൻഡിന്റെ ചുമതല ഒഴിവാക്കിയിട്ടാണ് മറ്റു രാജ്യങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്.