പാതി മുറിച്ച സ്ട്രോബെറികളുമായി പുതിയ ടീ ഷർട്ട്, ലൈംഗിക ചുവയെന്ന് ആരോപണം; പിൻവലിച്ച് സാറ

Share

മാട്രിഡ്: കടുത്ത വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ ലൈംഗിക ചുവയുള്ള ടീ ഷർട്ട് വിപണിയിൽ നിന്നും പിൻവലിച്ച് പ്രമുഖ സ്പാനിഷ് വസ്ത്ര ശ്യംഗലയായ സാറ (zara) . കുട്ടികൾക്കായി പുറത്തിറക്കിയ ടീ ഷർട്ടിനെതിരേയാണ് വ്യാപക വിമർശനം ഉയർന്നത്.

വെള്ള നിറത്തിലുള്ള ടീഷർട്ടിൽ പാതി മുറിച്ച നിലയിലുള്ള അക ഭാഗവും പുറം ഭാഗവും കാണുന്ന സ്ട്രോബെറികളും ഒപ്പം ദി പെർഫെക്‌റ്റ് സ്നാക്, ടെയ്ക് എ ബൈറ്റ് എന്നീ വാചകങ്ങളും ഉൾപ്പെടുത്തിയിരുന്നു.

രണ്ട് കുട്ടികളുടെ അമ്മയായ ലണ്ടന്‍ സ്വദേശി ലോറ വില്‍സണ്‍ ഈ ടീ ഷര്‍ട്ടിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ 'സാറ'യ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയർന്നത്. കെന്‍റിലെ ഷോപ്പിങ് സെന്‍ററില്‍ കുട്ടികളുടെ വിഭാഗത്തിലാണ് ഈ ടീ ഷര്‍ട്ട് ലോറയുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.https://www.instagram.com/reel/C-sBMUOKcCm/?igsh=Z2tlNGtkMnJmcGds

https://www.instagram.com/reel/C-sBMUOKcCm/?igsh=Z2tlNGtkMnJmcGds

സ്നാക് എന്ന വാക്ക് ലൈംഗികമായി ആകർഷകമായ വ്യക്തിയെ സൂചിപ്പിക്കാൻ ദ്വയാർഥത്തിൽ ഉപയോഗിക്കാറുണ്ട്. താൻ ഈ ടീ ഷർട്ടിലെ വാചകങ്ങൾ കണ്ടപ്പോൾ അസ്വസ്ഥയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ലോറ വീഡിയോ പങ്കുവച്ചത്. കുട്ടികളുടെ വസ്ത്രത്തിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തനിക്കും പങ്കാളിക്കും ഈ പ്രയോഗങ്ങളോട് വിയോജിപ്പുണ്ടെന്നും അവർ വീഡിയോയിൽ വ്യക്തമാക്കുന്നു. പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സാറയ്ക്കെതിരേ വിമർശനം ഉയർന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ