അൽക്കാ ലാംബയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി

അൽക്കാ ലാംബയോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി
67201442

ന്യൂഡൽഹി: അൽക്ക ലാംബ   എ എ പി യുടെ എം.എൽ.എ സ്ഥാനം രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടു. വധിക്കപ്പെട്ട  മുൻ പ്രധാനമന്ത്രി രാജീവ്  ഗാന്ധിക്ക് മരണാനന്തരം നൽകിയ  ഭാരതരത്ന ബഹുമതി  തിരിച്ചെടുക്കണമെന്ന പാർട്ടി തീരുമാനത്തെ എതിർത്തതിനാലാണ് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സിഖ് വിരുദ്ധ കലാപത്തെ തടയാൻ രാജീവ് ഗാന്ധിക്ക് കഴിയാത്തതിനാൽ അദ്ദേഹത്തിനു നൽകിയ ഭാരതരത്ന ബഹുമതി തിരിച്ചെടുക്കണമെന്ന് ആയിരുന്നു എഎപിയുടെ ആവശ്യം  എന്നാൽ അൽക്ക പാർട്ടി തീരുമാനത്തോടെ എതിരായിരുന്നു പാർട്ടി തീരുമാനത്തെ പിന്തുണയ്ക്കാത്ത കാരണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജെരിവാൾ രാജി ആവശ്യപ്പെടുകയായിരുന്നു.
 രാജി ഉടൻ നൽകുമെന്നും അൽക്ക അറിയിച്ചു.

സഭയിൽ ആദ്യം വെച്ച കുറിപ്പിൽ രാജീവ് ഗാന്ധിയുടെ പേര് ഇല്ലായിരുന്നുവെന്നും പിന്നീട് എം എൽ എ സോമനാഥ് ഭാരതി നൽകിയ കുറിപ്പ്  എം എൽ എയായ ജർണയിൽസിങ് ഭേദഗതിയായി വായിക്കുകയായിരുന്നു  എന്നുമായിരുന്നു എ എ പി നൽകിയ വിശദീകരണം. ഈ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി എന്നാരോപിച്ചാണ് അൽക്കയോട് രാജി ആവശ്യപ്പെട്ടത്.

ഡൽഹി നിയമസഭയിൽ പ്രമേയം പാസായെങ്കിലും പാർട്ടി എംഎൽഎയായ അൽക്കാ ലാംബ പ്രമേയത്തെ പിന്തുണച്ചില്ല. പിന്തുണയ്ക്കായി സമ്മർദം ചെലുത്തിയപ്പോൾ അവർ സഭ വിട്ടിറങ്ങിപ്പോകുകയാണുണ്ടായത്. ഭാരത് രത്ന തിരിച്ചെടുക്കണമെന്ന  അഭിപ്രായത്തോടു യോജിപ്പില്ലാത്തതിനാലാണ് സഭയിൽ നിന്നിറങ്ങിപ്പോയത്. എന്ത് പ്രത്യാഘാതവും നേരിടാൻ താൻ തയ്യാറാണെന്നു അൽക്ക പറഞ്ഞു. അൽക്കയ്‌ക്കെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് ഈ പ്രമേയത്തിൽ നിന്നും പാർട്ടി പിന്നോട്ടുപോയി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു