ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്പ്രഖ്യാപിക്കും

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്പ്രഖ്യാപിക്കും
capture1-jpg_710x400xt.jpg
ജറുസലേം: ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. 120 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ബുധനാഴ്ച രാവിലെ അറിയുക. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച്ലികുഡ് പാര്‍ട്ടിയുടെ നെതന്യാഹുവിനേക്കാള്‍ നേരിയ ലീഡ് ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി

ഗാന്‍റ്സിനാണ്.

ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും പ്രവചനമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാന്‍റെ നാഷണലിസ്റ്റ് ഇസ്രായേലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം.

ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും ലികുഡ് പാര്‍ട്ടിക്കും ലിബര്‍മാന്‍റെ പിന്തുണയില്ലാതെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ല എന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൂട്ടുകക്ഷി സര്‍ക്കാറിനുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു