കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു
saudi-obit-shamsudheen_710x400xt

റിയാദ്: സൗദി അറേബ്യയില്‍ കാർ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തില്ഡ മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീൻ തുമ്പലകത്ത് (52) ആണ് മരിച്ചത്. ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീൻ. അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം