കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും ഇനി പണം പിൻവലിക്കാം

കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും ഇനി  പണം പിൻവലിക്കാം
1532120549-0841

ഇനി എ ടി എം  കാർഡില്ലാതെ തന്നെ എ ടി എം കൗണ്ടറുകളിൽ നിന്നും പണം നിഷ്‌പ്രയാസം പിൻവലിക്കാം. എസ്ബിഐ ആണ് ഈ പുത്തൻ സേവനം കൊണ്ടുവന്നിരിക്കുന്നത്.
ഈ എ ടി എം ഇല്ല സേവനത്തിനായി നാം ചെയ്യേണ്ടതിത്രമാത്രം, ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക.

യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയാണ് ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്.

നിലവിൽ 16,500 എടിഎമ്മുകളിൽ മാത്രമാണ് സേവനം ലഭ്യമാക്കിയിട്ടുള്ളു. അടുത്ത 3-4 മാസങ്ങൾക്കുള്ളിൽ രാജ്യത്തെ 60,000 എടിഎമ്മുകളിൽ സേവനം ലഭ്യമാക്കുമെന്ന് ചെയർമാൻ രജ്‌നീഷ് കുമാർ പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു മില്യൺ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.

നിലവിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ബാങ്ക് ആലോചിച്ചുവരികയാണ്.

ആറ് അക്ക ഒടിപി നൽകുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാൻസാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാൻസാക്ഷൻ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

എസ്ബിഐ യോനോ ആപ്പിന് 7 മില്യൺ ഉപഭോക്താക്കളാണ് ഉള്ളത്. എസ്ബിഐ എനിവെയർ ആപ്ലിക്കേഷന് 10 മില്യണിലധികം ഉപഭോക്താക്കളും.

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ