കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായി, എകെജി സെന്‍ററില്‍ എത്തിച്ചത് പി രാജീവെന്നും ജി ശക്തിധരന്‍

കൈതോലപ്പായയില്‍ 2.35 കോടി കൊണ്ടുപോയത് പിണറായി, എകെജി സെന്‍ററില്‍ എത്തിച്ചത് പി രാജീവെന്നും ജി ശക്തിധരന്‍
New-Project-2.webp

തിരുവനന്തപുരം: കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പേരുകള്‍ വെളിപ്പെടുത്തി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ രംഗത്ത്. രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ട്‌ കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച്‌ സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്‍ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്‍റെ  പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി പതിനൊന്നുമണിയോടെ എകെജി സെന്‍ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന്  എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായിവിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോളും കേരളം ഇങ്ങിനെത്തന്നെയായിരുന്നുവെന്നും പുതിയ പോസ്റ്റില്‍ പറയുന്നു.

Read more

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; എ.പ്രസാദ് ഡെപ്യൂട്ടി മേയർ

ഡോ.നിജി ജസ്റ്റിൻ തൃശൂർ കോർപറേഷൻ മേയറാകും . ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ.പ്രസാദിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി; 70 വയസില്‍ നിന്ന് 75 വയസാക്കി

റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെ

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്

ജെറുസലേം: ക്രിസ്മസ് ആഘോഷത്തിനിടെ ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്. ഹൈഫയിലെ വാദി അല്‍ നിസ്‌നാസ് പരിസരത്താണ് സംഭവം