‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

Share
‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രഖ്യാപനം.ഇറാനിൽ നിന്നുള്ള ഭീഷണി അവസാനിപ്പിക്കാൻ ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ രാജ്യങ്ങളിലേക്ക് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് അറിയിച്ചു.

ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു. രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കുന്നതോടെ ഹോർമുസ് സുരക്ഷിതമാകും. ഹോർമുസ് തുടർന്നും ഒരു ഭീഷണിയാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതിനിടയിൽ, അമേരിക്ക തീരപ്രദേശത്ത് ബോംബാക്രമണം നടത്തും, ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുടർച്ചയായി വെടിവയ്ക്കുമെന്നും അദ്ദേഹം കുറിച്ചു.

ഏതെങ്കിലും രാജ്യങ്ങൾ കപ്പലുകൾ അയയ്ക്കാൻ സമ്മതിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ കെട്ടിച്ചമച്ച നുണകളാണെന്ന് യുഎന്നിലെ ഇറാൻ പ്രതിനിധി അലി ബഹ്‌റാനി വിമർശിച്ചു.

Read more

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

ബോക്സ് ഓഫിസ് കീഴടക്കി മമ്മൂട്ടിയും മോഹൻലാലും: പേട്രിയറ്റ് ഫസ്റ്റ് ഡേ കളക്ഷൻ പുറത്ത്

18 വർഷത്തിനു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം. മലയാളികൾ ഒന്നാകെ ഏറെ പ്രതീക്ഷ‍യോടെ കാത്തിരുന്ന ചിത്രമാണ് പേട്രിയറ്

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

സസ്‌പെന്‍ഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കുഴി ബോംബ് നിർവീര്യമാക്കുന്നതിനിടെ സ്ഫോടനം; ചത്തീസ്ഗഢിൽ നാല് ഡിആർജി ജവാന്മാർ മരിച്ചു

കാങ്കർ: ചത്തീസ്ഗഢിൽ കുഴി ബോംബ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ നാല് ജവാന്മാർ മരിച്ചു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു ടാങ്കർ കൂടി ഇന്ത്യയിലേക്ക്; MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു, കപ്പലിൽ 46,313 മെട്രിക് ടൺ LPG

ഒരു എൽ. പി. ജി ടാങ്കർ കൂടി ഇന്ത്യയിലേക്ക്. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള MT സർവശക്തി ഹോർമൂസ് കടലിടുക്ക് കടന്നു. കപ്പലിൽ 46,313 മെട്രിക് ടൺ LPGയാണ് ഉള്ളത്. 18