ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; സന്തോഷ സൂചകമായി മോദിയുടെ 11 ലക്ഷത്തിന്റെ സ്വർണ പ്രതിമ

ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം; സന്തോഷ സൂചകമായി മോദിയുടെ 11 ലക്ഷത്തിന്റെ സ്വർണ പ്രതിമ

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്ത് സ്വർണവ്യാപാരി. സൂരത്തിലെ ബസന്ത് ബോറ എന്ന വ്യാപാരിയാണ് 156 ഗ്രാം തൂക്കം വരുന്ന സ്വർണ പ്രതിമ നിർമാണത്തിന് പിന്നിൽ.

ഗുജറാത്തിലെ 156 സീറ്റുകളിൽ നേട്ടം കൊയ്ത ബിജെപിയുടെ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വർണ പ്രതിമ പണികഴിപ്പിച്ചത്. 19.5 പവൻ വരുന്ന സ്വർണ വിഗ്രഹത്തിന് 8,11,200 രൂപ വില വരും. പണിക്കൂലി കൂടി ചേർത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വർണ പ്രതിമ വിൽപനയ്ക്ക് വച്ചിരിക്കുന്നത്.

മൂന്ന് മാസം കൊണ്ട് 15 സ്വർണപണിക്കർ ചേർന്ന് നിർമിച്ച നരേന്ദ്ര മോദിയുടെ പ്രതിമ ഡിസംബറിൽ തന്നെ പൂർത്തിയായതായിരുന്നു. എന്നാൽ ഡിസംബർ 8 ലെ ഫലപ്രഖ്യാപനം കൂടി പുറത്ത് വന്ന ശേഷം ചെറിയ ചില മാറ്റങ്ങൾ കൂടി വരുത്തി, തൂക്കം നിയമസഭാ സീറ്റുകളുടെ അതേ അക്കത്തിലേക്ക് എത്തിച്ച് നിർമാണ പ്രവർത്തനം പൂർത്തീകരിക്കുകയായിരുന്നു.

Read more

7 വർഷം നീണ്ട പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന് വിവാഹം, വധു ഡൽഹി സ്വദേശിനി

7 വർഷം നീണ്ട പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന് വിവാഹം, വധു ഡൽഹി സ്വദേശിനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി സ്വദേശിനി അവിവ ബെയ്ഗനാ