നട്ടെല്ല് തകർത്തിട്ട് കരടി തടവിലാക്കിയത് ഒരുമാസത്തോളം; എല്ലും തോലുമായ മനുഷ്യൻ രക്ഷപ്പെട്ടു: വീഡിയോ വൈറൽ

Share

മനുഷ്യൻ  മൃഗത്തെ  തടവിലാക്കുന്നത്  സർവ്വസാധാരണമായ  ഒരു കാഴ്ചയാണ്. എന്നാൽ ഇതിനു വിപരീതമായി ഒരു കരടി ഒരു മനുഷ്യനെ ഒരുമാസത്തോളം തന്റെ തടങ്കിൽ പാർപ്പിച്ചു. കേൾക്കുമ്പോൾ  അവിശ്വസനീയമായി തോന്നുമെങ്കിലും ഒരു മാസം കരടി ഇയാളെ തടവിലാക്കിയിരിക്കുകയായിരുന്നു.എല്ലും തോലുമായി പരുക്കുകളോടെ കിടക്കുന്ന അലക്‌സാണ്ടറിന്റെ ചിത്രം മനുഷ്യ മനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

നട്ടെല്ല് തകർത്താണ് കരടി അലക്‌സാണ്ടറിനെ കീഴ്‌പ്പെടുത്തിയത്. ദേഹം മുഴുവൻ മുറിവേൽപ്പിച്ച ശേഷം തടവിലാക്കിയിരിക്കുകയായിരുന്നു. വിശക്കുമ്പോൾ ഭക്ഷണമാക്കാനായിരുന്നു കരടിയുടെ പ്ലാൻ. കാട്ടിൽ വേട്ടയ്‌ക്കെത്തിയ ഒരു സംഘം ആളുകളാണ് അലക്‌സാണ്ടറെ കണ്ടത്. അതൊരു മമ്മിയാണെന്നാണ് ആദ്യം വേട്ടക്കാർ കരുതിയത്.എന്നാൽ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അതൊരു മനുഷ്യനാണെന്നും ജീവനുണ്ടെന്നും മനസിലായത്.

ആ സമയത്ത് കരടി അവിടെയുണ്ടായിരുന്നില്ല. അലക്‌സാണ്ടറെ അവിടെ നിന്ന് വേട്ടക്കാർ രക്ഷപ്പെടുത്തി. അതേസമയം താനൊരു റഷ്യക്കാരനാണെന്നും പേര് അലക്‌സാണ്ടർ എന്നാണെന്നും മാത്രമേ ഇയാൾക്ക് ഓർമയുള്ളു.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി