പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും യു എ ഇ റദ്ദാക്കി

പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും യു എ ഇ റദ്ദാക്കി
181209 flydubai_resources1

പാകിസ്താനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും യു എ ഇ പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. പാകിസ്താന്‍ വഴിയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് നടപടി. യുഎഇയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു.എമിറേറ്റ്സ് അടക്കം വിവിധ വിമാനങ്ങളിലായി സ്വന്തം രാജ്യത്തേയ്ക്ക് പോകാനായി യുഎഇയിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിന് യാത്രക്കാരാണ് കുടുങ്ങിയത്. യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് വിമാനങ്ങൾ റദ്ദാക്കിയത്.
യുഎഇയിലെ അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും പാക്കിസ്ഥാനിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഒമാനിൽ നിന്നും ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തി വച്ചിരിക്കുന്നതെന്ന് ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു. വിമാനങ്ങൾ എപ്പോഴാണ് പുനരരാംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. അതുപോലെ, സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നും അറിയിപ്പുണ്ടാകുന്നതു വരെ പാക്കിസ്ഥാനിൽ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ടാകില്ല.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു