പി.എഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു

Share

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം വരുന്നു. ജോലിയില്‍ നിന്ന് വിട്ട ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമേ പെന്‍ഷന്‍ വിഹിതം പിന്‍വലിക്കാന്‍ അനുവദിക്കാവുവെന്നാണ് നിര്‍ദ്ദേശം. പെന്‍ഷന്‍ നിയന്ത്രണത്തിലും പിഎഫ് നിക്ഷേപത്തിന്റെ പലിശയിലും ഇന്ന് ചേരുന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം അന്തിമ തീരുമാനം എടുക്കും.

നിലവിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷന്റെ പെൻഷൻ പദ്ധതിയിലുൾപ്പെട്ട സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിടുതൽ നേടി രണ്ടുമാസത്തിനകം വിഹിതം പിൻവലിക്കാം. എന്നാൽ ഇത് ഉയർന്ന പെൻഷൻ തുക ലഭിക്കുന്നതിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണത്തിനുള്ള നീക്കം.

സാമൂഹ്യ സുരക്ഷാ കോഡിന്റെ അടിസ്ഥാനത്തിൽ പുതിയ പെൻഷൻ പദ്ധതി തയ്യാറാക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ശ്രീന​ഗറിൽ ചേരുന്ന ഇ.പി.എഫിന്റെ ബോർഡ് ഓഫ് ട്രസ്റ്റി പുതിയ പെൻഷൻ പദ്ധതി പരി​ഗണിക്കും. യോ​ഗം നടപ്പുസാമ്പത്തിക വർഷത്തെ പി.എഫ് നിക്ഷേപത്തിനുള്ള പലിശയും തീരുമാനിക്കും.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു