ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

Share
ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള ഘടകം കോർഡിനേറ്റർ മുഖേന തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് നടി അനുമതി തേടി. അടുത്ത ആഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കും.

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി സംസ്ഥാന കോർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ നൽകിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. ശ്വേത, പങ്കാളി ശ്രീവത്സൻ മേനോൻ, ശ്വേതയുടെ അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് വിജയ്‌യുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയാണ് സതീഷ് കത്ത് നൽകിയിരിക്കുന്നത്. വാർത്തകൾ വായിക്കുക

ശ്വേതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ് അനുമതി നൽകിയിരുന്നുവെന്നാണ് ഫിറോസ് ദേശികൻ പറയുന്നത്. എന്നാൽ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായിലായിരുന്നതിനാൽ കൂടിക്കാഴ്ച നടന്നില്ല. പുതിയ ഡേറ്റ് ഉടൻ ലഭിക്കും. അതിനുശേഷമാകും പ്രതികരണം. കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ഫിറോസ് പറഞ്ഞു. ശ്വേതാ മേനോൻ ഇപ്പോൾ ഷൂട്ടിലായതിനാൽ പ്രതികരിക്കില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ടിവികെ പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ടാണോ കൂടിക്കാഴ്ച എന്ന ചോദ്യത്തിന് "അതൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്