മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

Share
മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകള്‍ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി.

ഇത്തരം ക്രീമുകളുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്‍കിയിരുന്നു. പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഓഫീസ് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി.

ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം ഒരു വര്‍ഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തിയ വാര്‍ത്തയാണ് മാധ്യമങ്ങൾപുറത്തുവിട്ടത്.

വാര്‍ത്തക്ക് പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫെയര്‍നെസ് ക്രീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ടാഗ് ചെയ്തിരുന്ന അക്കൗണ്ടാണ് നഷ്ടമായത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സിഇഒ

ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സിഇഒ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് രജാവത്തിനെ നിയമിച്ചു. ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും. നിലവി