ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം
08022316758482662089001682

ന്യൂഡല്‍ഹി: ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്. പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കൗ ഡേ ആചരിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറില്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗ സംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് 'കൗ ഹഗ് ഡേ' ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗസംരക്ഷണ ബോര്‍ഡ് നിയമോപദേശകന്‍ വിക്രം ചന്ദ്രവംശി മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച സർക്കുലർ കേന്ദ്രമൃഗ സംരക്ഷണ ബോർഡ് പുറത്തിറക്കിയത്. പാശ്ചാത്യസംസ്കാരത്തിൻ്റെ വളർച്ച വേദപാരമ്പര്യത്തെ നാശത്തിൻ്റെ വക്കിലെത്തിച്ചിരിക്കുന്നു. നമ്മുടെ പൈതൃകം മറന്നുപോകുന്നതിന് ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി അതിനാൽ ആചരിക്കാമെന്ന് മൃഗ സംരക്ഷണ ബോർഡിൻ്റെ സർക്കുലറിൽ പറയുന്നു.

ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ഡേ ആയാണ് ആഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി ഹൈന്ദവ സംഘടനകള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു.

Read more

7 വർഷം നീണ്ട പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന് വിവാഹം, വധു ഡൽഹി സ്വദേശിനി

7 വർഷം നീണ്ട പ്രണയം; പ്രിയങ്ക ഗാന്ധിയുടെ മകന് വിവാഹം, വധു ഡൽഹി സ്വദേശിനി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ഡൽഹി സ്വദേശിനി അവിവ ബെയ്ഗനാ