ബോളിവുഡ് ഫാഷനിസ്റ്റുകളെ അമ്പരപ്പിച്ച് സോനം കപൂറിന്‍റെ തമി‍ഴ് സാരി

ബോളിവുഡ് ഫാഷനിസ്റ്റുകളെ അമ്പരപ്പിച്ച് സോനം കപൂറിന്‍റെ തമി‍ഴ് സാരി
image

സോഷ്യൽ മീഡിയയും ഫാഷൻ രംഗവും എന്നും നടിമാർക്ക് പിന്നാലെയാണ്.എന്നാൽ അവരാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന പുതുപുത്തൻ  ഫാഷനു  പിന്നാലെയും. ഫാഷന്‍ രംഗത്തെന്നും പുതുമകളുമായി എത്തുന്ന  ബോളീവുഡ് നടി സോനം കപൂര്‍ അണിഞ്ഞ സാരിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ  വൈറലായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന തന്റെ പുതിയ ചിത്രം 'ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ' യുടെ സ്‌ക്രീനിങ്ങിന് താരമെത്തിയത്  സാരിയണിഞ്ഞുള്ള വെറൈറ്റി ലുക്കിലാണ്. തമിഴ് അക്ഷരങ്ങള്‍ പ്രിന്റ്  ചെയ്ത ക്രീം നിറത്തിലുള്ള സാരിയായിരുന്നു സ്‌ക്രീനിങ്ങിനെത്തിയപ്പോള്‍ സോനം ധരിച്ചിരുന്നത്.

സോനത്തിനായി ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഈ തമിഴ് സാരി ഡിസൈന്‍ ചെയ്തത്. ഈ സാരിയില്‍ തമി‍ഴില്‍  എന്താണ് എ‍ഴുതിയിരിക്കുന്നതെന്നാണ് എല്ലാവരും  ശ്രദ്ധിച്ചത്. ഒടുവില്‍ ആ വിവരം പുറത്തുവിട്ടിരിക്കുകയാണ് ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്ത.സോനം, മസാബ  'ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ' എന്നാണ് സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അനില്‍ കപൂറും സോനവും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്നതാണ്  ഏക് ലഡ്കി കൊ ദേഖാ തൊയുടെ പ്രത്യേകത.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു