വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട് ആര്യയും സയേഷയും

Share
വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട് ആര്യയും സയേഷയും
1548939843-Sayyeshaa_Saigal

വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ട് ആര്യയും സയേഷയും. ഇരുവരും ട്വിറ്ററിലൂടെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.


'മാതാപിതാക്കളുടെയും കുടുംബത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരദിനത്തില്‍ തന്നെ പറഞ്ഞു കൊള്ളട്ടെ. ഈ മാര്‍ച്ചില്‍ ഞങ്ങള്‍ വിവാഹിതരാവുകയാണ്. ഏവരുടെയും സ്‌നേഹവും അനുഗ്രഹവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു..' ആര്യയും സയേഷയും ഇതേ കുറിപ്പാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും വിവാഹത്തെ കുറിച്ച്  ഒട്ടനവധി വാർത്തകളും വന്നിരുന്നെങ്കിലും താരങ്ങൾ ഇത് സംബന്ധിച്ച്  ഔദ്യോഗിക പ്രഖ്യാപനം  നടത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗജിനികാന്തില്‍ ആര്യയുടെ നായികയായിരുന്നു. 2019ല്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാനിലും ഇരുവരുമൊന്നിക്കുന്നുണ്ട്.

നേരത്തെ ആര്യയുടെ ഭാവിവധുവിനെ കണ്ടെത്താനായി ഒരു റിയാലിറ്റി ഷോ നടത്തിയിരുന്നു. എന്നാല്‍ ഷോ പൂര്‍ത്തിയായപ്പോഴും ആരെയും വിവാഹം ചെയ്യുന്നില്ല എന്ന തീരുമാനത്തിലായിരുന്നു ആര്യ. ഷോയിലെ മത്സരാര്‍ഥിയായിരുന്ന അബര്‍നദി ആര്യയെ വിവാഹം ചെയ്യൂവെന്നു പറഞ്ഞ് രംഗത്തു വന്നതും ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ആര്യ സയേഷ വിവാഹത്തിന്റെ അന്തിമ തീരുമാനം പുറത്തു വന്നിരിക്കുന്നത്.

Read more

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളല്ല ഞാന്‍, വാര്‍ത്ത ഞെട്ടിച്ചു, ക്രീം ഉപയോഗിച്ച ശേഷമാണ് പ്രമോട്ട് ചെയ്തത്: റെനീഷ റഹ്മാന്‍

എറണാകുളം: ആരോഗ്യം ക്ഷയിപ്പിക്കുന്ന എഫ് ട്യൂണ്‍ ക്രീം പ്രമോഷനില്‍ മാപ്പ് പറഞ്ഞ് തടിയൂരി ഇന്‍ഫ്‌ളുവന്‍സേഴ്‌സ്. തെറ്റ് പറ്റിയെന്ന് ടെലിവി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ തലപ്പത്ത്; സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തി

എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കസേരയിലേക്ക് ജെൻസൻ ഹുവാങ്ങ് തിരിച്ചെത്തി. ജെൻസൻ ഹുവാങ്ങിനെ സിഇഒയായി പുന‍ർനിയമിക്കാൻ എൻവി