സിസിടിവി ക്യാമറയില്‍ കണ്ടത് അന്യഗ്രഹ ജീവിയോ; ആശങ്കയിൽ സൈബർ ലോകം ; വീഡിയോ വൈറൽ

Share

വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ  ദിവസം കൊളറാഡോയിലെ വിവിയന്‍ ഗോമസ് അന്തവിട്ട്  ഞെട്ടിത്തരിച്ചു  പോയി. ജൂണ്‍ 6 ന് രാവിലെ വിവിയന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്  ഈ  ദൃശ്യം കണ്ടത്. ജീവിയെ കണ്ട് ആദ്യം അമ്പരന്നെങ്കിലും പിന്നീട് ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഫെയ്‌സ് ബുക്കിലൂടെ വിവിയന്‍ പങ്ക് വെച്ചു.

മുന്‍വാതിലിന് സമീപം ആദ്യം ഒരു നിഴല്‍ നീങ്ങുന്നതാണ് കണ്ടത്. പിന്നാലെ ഈ ജീവി കടന്നു വരുന്നതും വിചിത്രമായ ചുവടുകളോടെ നടന്നു നീങ്ങുന്നതും കണ്ടതായി വിവിയന്‍ വീഡിയോയ്‌ക്കൊപ്പം ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

എന്തായാലും വിവിയൻ  പങ്കുവെച്ച  ഈ സിസി ടീവി  ഫൂട്ടേജിനു സൈബർ  ലോകം സ്വീകരിച്ചു  കഴിഞ്ഞു. വീഡിയോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു കോടിയിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററില്‍ രസകരമായ കമന്റുകളോടെ റീ പോസ്റ്റ് ചെയ്ത വീഡിയോ  മൂന്ന് കോടി വ്യൂസ് നേടിക്കഴിഞ്ഞു.

ഈ ജീവിയെ കുറിച്ച്  സോഷ്യൽ മീഡിയയിൽ നിരവധി തരത്തിലുള്ള കമന്റുകളാണ്  വന്നുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോയിലെ ജീവിയെ കണ്ട് അന്യഗ്രഹജീവിയാണെന്ന അന്തിമ നിഗമനത്തിലാണ് ഒട്ടുമിക്ക ആളുകളും.ചിലര്‍ക്ക് ഈ ജീവി ഹാരിപോട്ടര്‍ കഥകളിലെ ഡോബിയാണോന്നാണ് സംശയം.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്