സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്; പവന് 24,400 രൂപ

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്; പവന് 24,400 രൂപ
gold-2

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. സ്വർണവിലയില്‍  ഇന്ന് 400  രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ്ണവില.23,440 രൂപയായിരുന്നു 2018 ഡിസംബർ 31 ന് ഒരു പവന്റെ വില (ഗ്രാമിന് 2930 രൂപ). എന്നാൽ 15 ദിവസത്തിനുള്ളിൽ വില പവന് 24,000 കടന്നു. അതായത് 15 ദിവസംകൊണ്ട് 680 രൂപയുടെ വർധന. അന്താരാഷ്ട്ര വിപണിയിൽ വിലകൂടിയതും,വിവാഹസീസൺ അടുത്തതുമാണ് നിരക്ക് ഉയരാൻ കാരണം. അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന്റെ നിരക്ക് 1302 ഡോളറാണ്.  2012ൽ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോർഡ്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്