0-41* പേര് കേട്ടാല്‍ ഒന്ന് സംശയിക്കും. എന്നാല്‍ സംശയിക്കേണ്ട. ഇത് സിനിമയാണ് നല്ല അസ്സല് മലയാളം സിനിമ. സെന്ന ഹെഡ്ഗേയാണ് 91 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വേറിട്ട ചിത്രത്തിന് പിന്നില്‍. ഡോക്യു ഫിക്ഷനാണ് ഈ ചിത്രം. ഇപ്പോള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാകുകയാണ് ചിത്രത്തിന്റെ ട്രെയിലര്‍ യുഎസ്എയില്‍ നടന്ന 11 മത് ബേയു ഫിലിം ഫെസ്റ്റിവല്‍, റാപിഡ് ലയണ്‍ സൗത്ത് ആഫ്രിക്കന്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മൂന്നാമത് നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മിയാമി ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയ ചിത്രമാണിത്.നോയിഡ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ കൊച്ച് ചിത്രം നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ചിത്രീകരിച്ചിരിക്കുന്നത്. ഭാഷയും തനി കാഞ്ഞങ്ങാടന്‍ ശൈലിയിലാണ് https://youtu.be/NLolksBUrWc
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ
ബ്രിട്ടീഷ് രാജ്ഞി കാമിലയ്ക്ക് നെഞ്ചിൽ അണുബാധ. ബക്കിംഗ്ഹാം കൊട്ടാരത്തെ ഉദ്ധരിച്ചുകൊണ്ട് റോയിറ്റേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 77 കാരിയായ രാജ്ഞി സുഖം പ്രാപിച്ചു വരികയാണെന്നും വീട്ടില്‍ പൂര്‍ണ്ണ സമയ...
ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ്...
സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്
1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക്...
സ്വിഗ്ഗിയിലേക്കുള്ള തൊഴില്‍ അപേക്ഷ തപാല്‍ വഴി അയച്ച് യുവാവ്
ജോലിയും അതിനുള്ള അപേക്ഷയും ഡിജിറ്റല്‍ മാതൃകയിലേക്ക് മാറിയിട്ട് കാലമേറെയായി. സര്‍ക്കാര്‍ ജോലികള്‍ക്കെല്ലാം തന്നെ സ്വന്തമായി വെബ് പോര്‍ട്ടലുകള്‍ നിലവിവില്‍ വന്നു. മറ്റ് ജോലികള്‍ക്ക് ലിങ്ക്ഡ് ഇന്‍ പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുണ്ട്....
കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക.വോട്ടെണ്ണൽ തിയതിയിൽ മാറ്റമില്ല. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13...