20കാരിക്ക് ദുബായിൽ ആറു കോടി രൂപ സമ്മാനം

0

ദുബായ്: ചെവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പില്‍ ഇരുപത് വയസുകാരിക്ക് ഒന്നാം സമ്മാനം. ജോർദാൻ സ്വദേശിയായ ഡബ്യൂ. ടാലയെക്കാണു 10 ലക്ഷം ഡോളര്‍ (ഏകദേശം 6.9 കോടിയില്‍പരം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.

ദുബായില്‍ നിന്ന് അച്ഛനൊപ്പം ജോര്‍ദാനിലെ അമ്മാനിലേക്ക് പോയപ്പോഴാണ് ടിക്കറ്റെടുത്തത്. ഇത്രയും ചെറിയ പ്രായത്തിൽ ഇത്ര വലിയ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഈ സമ്മാനം നേടുന്ന പത്താമത്തെ ജോർദാൻ സ്വദേശിനിയാണ് ടാല. 295 സീരിസിലെ 4619 എന്ന ടിക്കറ്റെടുതാണു ടാല സമ്മാനം സ്വാന്തമാക്കിയത്.

സമ്മാന തുകയിൽ നിന്നും ഒരു ഭാഗം ദുരിതം അനുഭവിക്കുന്ന സിറിയയിലെ അഭയാർഥികൾക്ക് നൽകുമെന്ന് പെൺകുട്ടി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയിൽ ആംഗമാണ് കംപ്യൂട്ടർ എൻജിനിയറിങ് വിദ്യാർഥിനിയായ ടാല.

ബഹ്റൈനില്‍ ജോലി ചെയ്യുന്ന കെനിയന്‍ പൗരനാണ് രണ്ടാം സമ്മാനം. ഔഡി ആർ8 ആർഡബ്യൂഎസ് വി 10 കൂപ്പ കാർ ആണ് സമ്മാനം ലഭിച്ചത്. മൂന്നാം സ്ഥാനക്കാരനായ ഇന്ത്യക്കാരനായ ഷാഹുൽ ഹമീദിന് ആഡംബര ബൈക്കായ ഇന്ത്യൻ സ്കൗട്ട് ബോബർ ആണ് ലഭിച്ചത്.