ഡിസംബര്‍ 1: ലോക എയിഡ്സ് ദിനം

ഇന്ന് ഡിസംബര്‍ 1. ലോക എയിഡ്സ് ദിനമായി ലോകാരോഗ്യ സംഘടന വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് ഡിസംബര്‍ 1. എയിഡ്സ് എന്ന മാരക രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. 2011 മുതല്‍ 2015 വരെ എയിഡ്സ് ദിനത്തിന്‍റെ ചിന്താവിഷയമായി തീരുമാനിച്ചിരിക്കുന്നത്.

"Getting to zero: zero new HIV infections. Zero discrimination. Zero AIDS related deaths". എന്നതാണ്. ഇന്ന് ലോകമെമ്പാടും നടക്കുന്ന എയിഡ്സ് അവബോധ പ്രചാരണങ്ങള്‍ ഈ രോഗത്തെ പ്രതിരോധിക്കുന്നതിനും സമ്പൂര്‍ണ്ണ നിവാരണം ചെയ്യുന്നതിനും ഇത് മൂലമുണ്ടാകുന്ന മരണസംഖ്യ കുറയ്ക്കുന്നതിനും ഈ രോഗബാധിതരായ ആളുകളില്‍ നിന്ന് നെഗറ്റിവ് ചിന്താഗതികള്‍ അകറ്റുന്നതിനും  ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കും.
 
 ലോകത്ത് മുഴുവനായി 33 മില്ല്യന്‍ എയിഡ്സ് രോഗികളില്‍ 5.7മില്ല്യന്‍ ദക്ഷിണാഫ്രിക്കയിലാണ്.  കഴിഞ്ഞ ദശാബ്ദത്തില്‍ ഭാരതത്തില്‍ പുതുതായി എയിഡ്സ് അണുബാധയേല്‍ക്കുന്നവരുടെ എണ്ണം  57% കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് നാഷണല്‍ എയിഡ്സ് കണ്ട്രോള്‍ ഓര്‍ഗനൈസേഷന്‍ (NACO) വിലയിരുത്തുന്നത്.
 
 ഇന്ത്യയില്‍ ഏകദേശം  1.16 ലക്ഷം പ്രായപൂര്‍ത്തിയായവരും 14,500 കുട്ടികളുമാണ്‌  2011 ല്‍ പുതിയതായി രോഗബാധിതരായവെന്നും NACO യുടെ കണക്കില്‍ പറയുന്നു.
 സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചയിലൂടെയാണ് അധികവും രോഗാണുബാധയേല്‍ക്കുന്നത്.(90%), രോഗബാധിതയായ അമ്മയില്‍ നിന്നും  ഗര്‍ഭസ്ഥ ശിശുവിന് രോഗം പകരാനുള്ള സാധ്യത വെറും 1%ല്‍ താഴെയാണ്. സ്വവര്‍ഗ്ഗ രതിയിലൂടെയുള്ള ബാധയും വളരെ കൂടുതലാണ്. രോഗബാധിതരായവരില്‍ 25% പേര്‍ മാത്രമേ രോഗനിര്‍ണ്ണയം  നടത്തുന്നുള്ളൂ. അതിനാല്‍ തക്കസമയത്തുള്ള ചികിത്സകള്‍ ലഭിക്കാന്‍ വൈകുന്നത് മൂലം രോഗം ഭേദമാക്കപ്പെടാന്‍ സാധ്യത കുറയുകയാണ്.
 രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ വരാതെ സൂക്ഷിക്കാന്‍ ശ്രമിക്കാം.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ