ഭിത്തിയിലെ സോക്കറ്റിലും, ഹെയർ ഡ്രയറിലും വരെ ഒളിക്യാമറ; 1600 പേരുടെ കിടപ്പറ രംഗങ്ങള്‍ ലൈവ്‌

ഭിത്തിയിലെ സോക്കറ്റിലും, ഹെയർ ഡ്രയറിലും  വരെ ഒളിക്യാമറ; 1600 പേരുടെ കിടപ്പറ രംഗങ്ങള്‍ ലൈവ്‌
1553154603_south-korea

സോൾ: ദക്ഷിണകൊറിയയിൽ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിലായി ഒളികാമറകൾ സ്ഥാപിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി തത്സമയം സംപ്രേക്ഷണം ചെയ്ത നാല് യുവാക്കൾ അറസ്റ്റിലായി. ഹോട്ടൽ മുറിയിലെ ചുവരിൽ ഘടിപ്പിച്ച വസ്തുക്കളിൽ ഒളിക്യാമറകൾ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

ഹോട്ടലിൽ റൂമെടുക്കുന്ന അതിഥികളുടെ സ്വകാര്യ സംഭാഷങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കമ്പ്യൂട്ടറുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു. 44.95 ഡോളറിന്(3000രൂപ) അംഗമായി ചേർന്നിട്ടുളള 4000 പേര്‍ക്കാണു ദൃശ്യങ്ങൾ നൽകിയത്. എണ്ണൂറോളം വിഡിയോ ദൃശ്യങ്ങളാണു പ്രതികൾ ഇത്തരത്തിൽ അപ‍്‍ലോഡ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റിലാണ് ദൃശ്യങ്ങൾ ചോർന്നത്. നവംബറിൽ പ്രതികൾ ഒരു വെബ്സൈറ്റ് നിർമ്മിച്ച് ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്യുകയായിരുന്നു. മുഴുവൻ വിഡിയോയോ 30 സെക്കൻറ് ദൈർഘ്യമുളള ചെറിയ ക്ലിപ്പുകളായോ ഉപയോക്താക്കൾക്കു ദൃശ്യങ്ങൾ കാണത്തക്ക വിധമായിരുന്നു ക്രമീകരണം.

വെബ് സൈറ്റ്  രൂപീകരണത്തിന്റെ പേരിൽ 97 ഓളം പേരിൽ നിന്നു പ്രതികൾ പണം പിരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത്തരം  നീച പ്രവർത്തികൾ  ചെയ്യുന്നതും, പ്രചരിപ്പിക്കുന്നതും ക്ഷിണ കൊറിയയിൽ നിയമവിരുദ്ധമാണ്.

സംഭവം പുറത്തുവന്നതിനു പിന്നാലെ 'എന്റെ ജീവിതം നിങ്ങൾക്ക് നീലച്ചിത്രമാക്കാനുള്ളതല്ല" എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിനു യുവതികൾ തെരുവിലിരങ്ങി പ്രതിഷേധിച്ചിരിക്കയാണ്. ദക്ഷിണ കൊറിയയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്ന് എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങൾ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ