പുതുവര്‍ഷം മനോഹരമാക്കാന്‍ 10 വഴികള്‍

പുതുവര്‍ഷം മനോഹരമാക്കാന്‍ 10 വഴികള്‍: എല്ലാവര്‍ക്കും 2015 നല്ലൊരു വര്‍ഷമായി മാറട്ടെ എന്നാശംസിക്കുന്നു.

1. പോഷക ഗുണങ്ങള്‍ അടങ്ങിയ ആഹാരം ശീലമാക്കുക

രോഗങ്ങളില്ലാതെ ആരോഗ്യത്തോടെ ഇരിക്കാന്‍ നല്ല ഭക്ഷണ രീതി ശീലമാക്കുക. പോഷക ഗുണങ്ങള്‍ അടങ്ങിയ ആഹാരം കഴിക്കുക. ശരീരത്തിന് വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവ എന്നും ശരീരത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. പഴങ്ങള്‍, പച്ചക്കറികള്‍ എന്നും കഴിക്കുക. ബോട്ടിലുകളില്‍ വാങ്ങാന്‍ കിട്ടുന്ന ജ്യൂസ്, കോള, ലഹരി പാനീയങ്ങള്‍ മുതലായവ  കഴിയുന്നതും ഒഴിവാക്കി ശുദ്ധ ജലവും, പഴങ്ങള്‍ കൊണ്ടും പച്ചക്കറികള്‍ കൊണ്ടും ഉള്ള ജ്യൂസ്, ഇളനീര്‍, മോര് ഇവ ധാരാളമായി കഴിക്കുക. ഫാസ്റ്റ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക.

2. എല്ലാ ദിവസവും വ്യായാമം ശീലമാക്കുക

 ആരോഗ്യത്തോടെ ഇരിക്കാന്‍ എന്നും മിതമായി വ്യായാമം ചെയ്യുക. കാലത്തോ , വൈകുന്നേരമോ കുറച്ചു സമയം നടക്കുക. കഴിയുന്നതും ലിഫ്റ്റു ഉപയോഗിക്കുന്നത്  ഒഴിവാക്കുക, ജിമ്മില്‍ പോവുകയോ, യോഗ ചെയ്യുകയോ, ഏതെങ്കിലും സ്പോര്‍ട്സില്‍ എര്‍പ്പെടുകയോ ചെയ്യുക.

 3. കുടുംബത്തോടൊപ്പം സമയം പങ്കിടാന്‍ കുറച്ചു സമയം മാറ്റിവയ്ക്കുക
       
 എന്നും കുറച്ചു സമയം കുടുംബത്തോട് കൂടെ ഇരിക്കുക. പരസ്പരം ഓരോ കാര്യങ്ങളും ചോദിക്കാനും പറയുവാനും ഒന്നായിരിന്നു ആഹാരം കഴിക്കുവാനും ശ്രദ്ധിക്കുക. എപ്പോഴും മൊബൈലിലും ലാപ് ടോപിലും മറ്റും തളച്ചിടപ്പെടുകയാണ് യുവത്വം. ബന്ധങ്ങളുടെ ഊഷ്മളത അറിയാന്‍ സമയം കണ്ടെത്തുക.ഇടയ്ക്ക് ഒരുമിച്ചു പുറത്തു പോവുക, ഒന്നായിരുന്നു ടിവി കാണുക. വിദേശങ്ങളില്‍ ഉള്ളവര്‍ മാതാപിതാക്കളോടും ബന്ധുക്കളോടും സംസാരിക്കാന്‍ സമയം കണ്ടെത്തുക.

 4. നല്ല സൗഹൃദങ്ങള്‍ക്ക് സമയം കണ്ടെത്തുക

 നല്ല സൗഹൃദങ്ങള്‍ എന്നും സന്തോഷം പ്രധാനം ചെയ്യും. നല്ല സുഹൃത്തുക്കള്‍ എന്നും വഴികാട്ടികളും, അഭിനന്ദിക്കാനും,  പോരയ്മയെ തിരുത്തി തരാനും ഉള്ള മനസ്സുള്ളവരായിരിക്കും. സൗഹൃദങ്ങളെ കാത്തു സൂക്ഷിക്കുക.

 5. ലക്ഷ്യം സ്വന്തമാക്കാന്‍ അദ്ധ്വാനിക്കുക

 പഠനത്തിനായാലും ജോലിയിലാണെങ്കിലും വിജയിക്കുവാനും ഉന്നതങ്ങളില്‍ എത്തുവാനും എന്നും കിണഞ്ഞു പരിശ്രമിക്കുക. സ്ഥിരമായുള്ള അധ്വാനം വിജയം കൊണ്ട് തരും.

 6. സമ്പാദ്യം  ശീലമാക്കുക

 കിട്ടുന്ന പണം മുഴുവനും ചിലവു ചെയ്യാതെ അതിലൊരു നിശ്ചിത തുക, കരുത്തല്‍ ധനമായി മാറ്റി വയ്ക്കുക. വീട്ടു ചിലവുകള്‍, വിനോദങ്ങള്‍ക്കായുള്ളത്, മറ്റു അത്യാവശ്യ കാര്യങ്ങള്‍ക്കുള്ളത് ഇവ കഴിച്ചു ഒരു തുക ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്യുക. ഭാവിയില്‍ അതു വളരെ ഉപകാരം ചെയ്യും.

 7. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക
       

 ദൈവം നല്‍കിയ ഈ ജന്മം  കുറച്ചു സമയമെങ്കിലും പുണ്യ പ്രവര്‍ത്തികള്‍ക്കായ് മാറ്റി വയ്ക്കുക, കൂടെ കൊണ്ട് പോകാന്‍ ആ നന്മ മാത്രമേ സന്പാദ്യമായി ഉണ്ടാകുകയുള്ളൂ. അതു കൊണ്ട് കൈയിലുള്ള ധനത്തില്‍ ഒരു ശതമാനമെങ്കിലും ഇതിനായി വിനിയോഗിക്കുക. അനാഥര്‍, രോഗികള്‍, പണമില്ലാതെ വിഷമിക്കുന്ന വൃദ്ധ ജനങ്ങള്‍, ഇവര്‍ക്കൊക്കെ ഒരു നേരത്തെ ആഹരമെങ്കിലും വാങ്ങിച്ചു കൊടുക്കുന്പോള്‍ കിട്ടുന്ന സംതൃപ്തി അതു അനുഭവിച്ചറിയുക.
 ആരോഗ്യവും പണവും ഉള്ള കാലത്ത് അശരണര്‍ക്ക് കൈ താങ്ങാകുക.


 8. എപ്പോഴും സന്തോഷമായിരിക്കാന്‍ ശ്രമിക്കുക

 കഴിഞ്ഞ കാലവും വരാനിരിക്കുന്നതും ഓര്‍ത്തു വിഷമിച്ചിരിക്കാതെ ഇപ്പോഴുള്ള നിമിഷങ്ങള്‍ സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. മറ്റുള്ളവര്‍ പറയുന്നതില്‍ നല്ല കാര്യങ്ങളെ മാത്രം ഉള്‍ക്കൊള്ളുക. എപ്പോഴും പുഞ്ചിരിച്ച മുഖവുമായി ഇരിക്കുക. അതു മനസ്സിനും, അതുപോലെ നമ്മെ കാണുന്നവര്‍ക്കും സന്തോഷം പ്രദാനം ചെയ്യും.


 9. മനസ്സ് ധ്യാന നിരതമാക്കുക

 ദിവസത്തില്‍  ഒരു നേരമെങ്കിലും  മനസ്സ് ധ്യാനനിരതമാക്കുക. യോഗ ചെയ്യുന്നതും, പ്രാണായാമം ചെയ്യുന്നതും മനസ്സിനെ ഏകാഗ്രമാക്കും.ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും മനസിനും ശരീരത്തിനും ആനന്ദം നല്‍കും


 10. പരിസരം സംരക്ഷിക്കുക

 നമുക്ക് എല്ലാം നല്‍കുന്ന പ്രകൃതിയെ നാം കാത്തു സൂക്ഷിക്കണം. പരിസര മലിനീകരണമില്ലാതെ പ്രകൃതിയെ പരിപാലിക്കുക. പ്രകൃതിയിലെ ജീവ ജാലങ്ങളെയും പരിപാലിക്കുക. വൃക്ഷങ്ങളെ സംരക്ഷിക്കുക, മരങ്ങള്‍ നട്ടു വളര്‍ത്തുക. ചെറിയൊരു തോട്ടമെങ്കിലും സ്വന്തമാക്കുക. പച്ചക്കറികളും പൂക്കളും വിരിയെട്ടെ ഓരോ തോപ്പുകളിലും .

 എല്ലാവര്‍ക്കും 2015 നല്ലൊരു വര്‍ഷമായി മാറട്ടെ എന്നാശംസിക്കുന്നു.

Read more

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവു

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തി